ഫ്ലിപ്കാർട്ടിന്റെ ബിഗ്ബില്യൺ ഡേയ്സും, ആമസോണിന്റെ ഗ്രേറ്റ് ഇൻഡ്യൻ ഫെസ്റ്റിവലും നവരാത്രി ആഘോഷവും എല്ലാം ഒന്നിച്ചെത്തിയതോടെ ഇന്ത്യാക്കാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങൽ കുതിക്കുകയാണ്. സെപ്റ്റംബറിൽ 1.2ലക്ഷം കോടിരൂപയുടെ സാധനങ്ങളാണ് ക്രെഡിറ്റ് കാർഡുപയോഗിച്ച് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത്.
പരിഷ്ക്കരിച്ച ജിഎസ്ടി പ്രാബല്യത്തിൽ വന്ന സെപ്റ്റംബർ 22നു മാത്രം 10,000 കോടി രൂപയ്ക്കാണ് ഇന്ത്യാക്കാർ ഓൺലൈനിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയത്.
അതേസമയം ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ വാങ്ങൽ ഇക്കാലയളവിൽ 11,000 രൂപയ്ക്ക് മാത്രമാണ്.
എന്തിനാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിങ്ങിലേയ്ക്ക് ആളുകൾ മാറുന്നത്?
കൂടുതൽ ബാങ്കുകൾ ആജീവനാന്ത സൗജന്യ കാർഡുകൾ ആളുകൾക്ക് അങ്ങോട്ട് ചെന്ന് കൊടുക്കുന്നത് വ്യാപകമായിട്ടുണ്ടിപ്പോൾ. വിവിധ ബ്രാൻഡുകളുമായി ചേർന്നുള്ള ഇത്തരം കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾക്ക് പ്രോസസിങ് ഫീസോ, വാർഷിക ചാർജുകളോ നൽകേണ്ടതില്ല.
വിവിധ ബാങ്കുകൾ നൽകുന്ന റൂപേ കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള അവസരവും നൽകുന്നു.
അത്യാവശ്യത്തിന് ആരുടെ മുന്നിലും കൈ നീട്ടാതെ വേണ്ടെല്ലാം വാങ്ങാനാകുമെന്നത് കൂടുതൽ പേരെ ഇതിലേയ്ക്ക് ആകർഷിക്കുന്നു. പണം തിരിച്ചടയ്ക്കാൻ 45 ദിവസം സാവകാശം ലഭിക്കുന്നു എന്നത് മറ്റൊരു വായ്പയ്ക്കുമില്ലാത്ത പ്രത്യേകതയാണ്.
പലിശ കൊടുക്കേണ്ടന്നു മാത്രമല്ല ക്രെഡിറ്റ് കാർഡുപയോഗിച്ച് പർച്ചേസ് നടത്തുന്നതിന് ഗിഫ്റ്റ് വൗച്ചർ, കാഷ്ബാക്ക്, റിവാർഡ് പോയിന്റ്, ഡിസ്കൗണ്ട് എന്നിവയെല്ലാം കൈ നിറയെ ലഭിക്കുമെന്ന പ്രത്യേകതയും കൂടുതൽ പേരെ ഇത്തരം പർച്ചേസിങ്ങിലേയ്ക്ക് ആകർഷിക്കുന്നുണ്ട്. വായ്പ കൃത്യമായി തിരിച്ചടച്ച് കെണിയിൽ വീഴാതെ നോക്കിയാൽ ക്രെഡിറ്റ് കാർഡ് അത്യാവശ്യഘട്ടങ്ങളിൽ സഹായിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]