കൊട്ടാരക്കര∙തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ സാങ്കേതികവിദ്യ വഴി ബന്ധിപ്പിച്ചു കൊണ്ടുള്ള സംവിധാനം യാഥാർഥ്യമാകുകയാണെന്നും ഡിജിറ്റൽവൽക്കരണം പുതുചരിത്രത്തിന്റെ തുടക്കമാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ.സമ്പൂർണ ഡിജിറ്റൈസേഷന്റെ ആദ്യഘട്ടമായ ഇന്റഗ്രേറ്റഡ് ടെംപിൾ മാനേജ്മെന്റ് സോഫ്റ്റ്വെയർ ബില്ലിങ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു.ബജറ്റിൽ അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് പിൽഗ്രിം സെന്റർ നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. 400 കോടിയുടെ അധിക വരുമാനം ബില്ലിങ്ങിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയർമാൻ കെ.ഉണ്ണികൃഷ്ണമേനോൻ, ദേവസ്വം ബോർഡ് അംഗങ്ങളായ പി.ഡി. സന്തോഷ് കുമാർ, എ.അജികുമാർ, ദേവസ്വം ബോർഡ് ചീഫ് ഐടി അഡ്വൈസർ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്, എൻ ഐ സി ചെന്നൈ പ്രതിനിധി ശരവണൻ, നഗരസഭ കൗൺസിലർ അരുൺ കാടാംകുളം, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത്ത് ശേഖർ,, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ഒ ജി ബിജു, ഡിജിറ്റലൈസേഷൻ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ എം ജി മധു, പത്തനംതിട്ട
ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി മുരളീധരൻ പിള്ള, എക്സിക്യൂട്ടീവ് എൻജിനീയർ വിജയമോഹൻ, കൊട്ടാരക്കര അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ആയില്യ. എം ആർ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജെ വത്സലകുമാരി, അസിസ്റ്റന്റ് എൻജിനീയർ ആതിര കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]