ബെംഗളൂരു: കർണാടകയിൽ ആറാം ക്ലാസുകാരി ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച സംഘം പിടിയിൽ. വിജയനഗരയിൽ ആണ് കൊടും ക്രൂരത നടന്നത്.
സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസുള്ള പെൺകുട്ടിയെ വാട്ട്സാപ്പിലൂടെ പ്രതികൾ വിൽപ്പനക്ക് വെച്ചത്.
ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു പെൺകുട്ടിയെ വിൽപ്പനക്ക് വെച്ചത്. ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നായിരുന്നു ഇവരുടെ പ്രചാരണം വാട്ട്സ്പാപ്പിലൂടെ പെൺകുട്ടിയെ വിൽപ്പന നടത്താനുള്ള ശ്രമം സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്.
ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ സംഘടന വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയൊരു റാക്കറ്റുണ്ടെന്നാണ് പൊലീസ് പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]