ചെങ്ങന്നൂർ ∙ പമ്പ ജലസേചനപദ്ധതി (പിഐപി) കനാൽവഴി വെള്ളമെത്തുമെന്ന് ഉറപ്പായതോടെ മേഖലയിൽ പുഞ്ചക്കൃഷിക്കൊരുങ്ങി കർഷകർ. ആദ്യഘട്ടത്തിൽ വിത നടക്കുന്ന വെൺമണി മാമ്പ്ര പാടശേഖരത്തിൽ കഴിഞ്ഞ ദിവസം വിതച്ചിരുന്നു. നൂറേക്കർ പാടത്ത് 74 കർഷകരാണ് കൃഷി നടത്തുന്നത്.
ജനുവരിയിൽ കൊയ്ത്ത് നടത്തിക്കഴിഞ്ഞാൽ പാടത്തു പച്ചക്കറി കൃഷി നടത്തും. കനാൽവെള്ളത്തെ ആശ്രയിച്ചു കൃഷി നടത്തുന്ന പാടങ്ങളിലൊന്നാണു മാമ്പ്ര.
പിഐപി മണിയാർ ബാരേജിലെ പണികൾ മൂലം കനാൽവെള്ളം കിട്ടില്ലെന്ന അറിയിപ്പിനെ തുടർന്ന് ആശങ്കയിലായിരുന്നു കർഷകർ. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിതല ചർച്ചയിൽ ജോലികൾ നീട്ടിവയ്ക്കാൻ തീരുമാനിച്ചതോടെ വെള്ളം കിട്ടുമെന്ന് ഉറപ്പായതിനാലാണ് കൃഷിയിറക്കിയത്. പുലിയൂർ പടനിലം പാടത്ത് ഉഴവ് നടത്തിയെങ്കിലും നിർത്തിവച്ചിരുന്നു.
മഴയ്ക്കു ശേഷം പുനരാരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടത്.
പുലിയൂർ പഞ്ചായത്തിലെ പാടങ്ങളിൽ ഒക്ടോബർ ആദ്യവാരത്തിൽ വിത നടത്താനാണ് തീരുമാനം. നേരത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൃഷി ഓഫിസർ വിളിച്ചു ചേർത്ത യോഗത്തിൽ കർഷകർ ഒക്ടോബറിൽ കൃഷി നടത്താൻ തീരുമാനിക്കുകയായിരുന്നു.പഞ്ചായത്തുകൾ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിത്തുനൽകും. കഴിഞ്ഞ വർഷം വിത്തുലഭിക്കാൻ താമസം നേരിട്ടിരുന്നു. ഇക്കൊല്ലം അതു പരിഹരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]