പാലക്കാട് ∙ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ചുണ്ണാമ്പുതറ സർവീസ് റോഡിലെ ഇടിച്ചിൽ മേൽപാലത്തിന്റെ സുരക്ഷയെയും ബാധിച്ചേക്കുമെന്ന് ആശങ്ക. മേൽപാലത്തിന്റെ 2 മീറ്റർ പരിധിയിൽവരെ സർവീസ് റോഡ് ഇടിഞ്ഞിട്ടുണ്ട്.
ചില ഭാഗങ്ങളിൽ ഈ അകലം 2 മീറ്ററിലും താഴെയാണ്. ഇപ്പോഴും റോഡ് ഇടിച്ചിൽ തുടരുന്നു.പരിസരവാസികളും യാത്രക്കാരും ഇക്കാര്യത്തിൽ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
ഇടിഞ്ഞ ഭാഗത്തിന് അടിവശത്തു കൂടി വെള്ളം കുത്തി ഒഴുകുന്നുണ്ട്.
ഇതും മണ്ണിടിച്ചിലിന് ആക്കം കൂട്ടുന്നു. 25 മീറ്റർ നീളത്തിലെങ്കിലും റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗം മുഴുവൻ പുനർനിർമിക്കേണ്ടിവരും.
മഴ ശക്തമായി തുടർന്നാൽ ഇടിച്ചിൽ വീണ്ടും വ്യാപിക്കും. ജില്ലാ കലക്ടർ ഒഴികെ ഇതര വകുപ്പുകളൊന്നും ഇക്കാര്യത്തിൽ ശക്തമായി ഇടപെടുന്നില്ലെന്നും ആരോപണം ഉണ്ട്. സർവീസ് റോഡിന്റെ തകർച്ചയും തുടർന്നുള്ള അപകട സാഹചര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, വാർഡ് കൗൺസിലർ കെ.ജയലക്ഷ്മി എന്നിവർ വ്യക്തമാക്കി.
ഗതാഗതം ഒരു ഭാഗത്തു കൂടി മാത്രം
ചുണ്ണാമ്പുതറ റെയിൽവേ മേൽപാലം സർവീസ് റോഡിൽ വാഹനങ്ങൾ വരുന്നതും പോകുന്നതും ഒരു വശത്തു കൂടി മാത്രമാക്കി ക്രമീകരിച്ചു.
ഇടിയുന്ന ഭാഗത്തെ റോഡ് ഒഴിവാക്കി മറുവശത്തുള്ള സർവീസ് റോഡ് വഴിയാണു വാഹനങ്ങൾ വന്നുപോകുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
റോഡ് പുനർനിർമാണം പൂർത്തിയാക്കുന്നതുവരെ ഈ രീതി തുടരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]