തലയോലപ്പറമ്പ് ∙ ബസ് സ്റ്റാൻഡ് സൗജന്യമായി ശുചിയാക്കി ഇതരസംസ്ഥാനത്തൊഴിലാളി രാജു. ശുചിമുറി ഉൾപ്പെടെ വൃത്തിയാക്കും.
ഒരു ദിവസം രാജു തലയോലപ്പറമ്പിൽനിന്നു മാറി നിന്നാൽ സ്റ്റാൻഡിൽ കാലുകുത്താൻ പറ്റാത്ത അവസ്ഥയാണ്. യാത്രക്കാർ ഇരിക്കുന്ന സ്ഥലവും സ്റ്റാൻഡും രാവിലെ തന്നെ തൂത്തുവാരി വൃത്തിയാക്കും. കർണാടക സ്വദേശിയായ രാജുവിന് സ്വന്തക്കാരും ബന്ധുക്കളും ഉണ്ടോ എന്നു ചോദിച്ചാൽ അതിനു മാത്രം മറുപടിയില്ല.
കർണാടക സ്വദേശി ആണെങ്കിലും നന്നായി മലയാളം സംസാരിക്കും.
ഏകദേശം 25വർഷം മുൻപ് വെള്ളൂരിലാണ് ആദ്യം എത്തിയത്. അവിടെ ചായക്കടകളിൽ പൈപ്പിൽനിന്നു വെള്ളം എത്തിച്ച് നൽകിയും വാഹനങ്ങൾ കഴുകി കൊടുത്തുമാണ് ജീവിതച്ചെലവ് നടത്തിയിരുന്നത്. ഒപ്പം റെയിൽവേ സ്റ്റേഷനും പരിസരവും എല്ലാം വൃത്തിയാക്കിയിരുന്നു.
വർഷങ്ങൾക്കു ശേഷം അവിടെനിന്നു തലയോലപ്പറമ്പിൽ എത്തി.
ഇടയ്ക്ക് ലോട്ടറിക്കച്ചവടം നടത്തിയെങ്കിലും പലരും കബളിപ്പിക്കുന്നതിനാൽ അതും നിർത്തി. ബസ് സ്റ്റാൻഡിൽ തന്നെയാണ് ഉറക്കവും വിശ്രമവും.
കൂട്ടിനായി മുജീബ എന്നു വിളിക്കുന്ന ഒരു നായയും ഒപ്പം ഉണ്ട്. രാജു ഭക്ഷണം കഴിച്ചില്ലെങ്കിലും നായയ്ക്ക് കൃത്യമായി ഭക്ഷണം നൽകും. രാജു പറയുന്ന കാര്യങ്ങൾ നായ അനുസരിക്കുന്നത് കാണുമ്പോൾ യാത്രക്കാരെ അതിശയോക്തി തോന്നിക്കാറുണ്ട്.
എവിടെ പോയാലും ഒപ്പം നായയും കൂടെ ഉണ്ടാകും.
രാജുവിനെ അറിയാത്തവർ സ്റ്റാൻഡിൽ ആരും ഇല്ല. എല്ലാവരോടും ചിരിച്ചുകൊണ്ടു മാത്രമാണ് സംസാരം.
നിലവിൽ തലയോലപ്പറമ്പിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന കാർഡ്ബോർഡുകളും വഴിയോരങ്ങളിൽനിന്നു ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കി വിറ്റും ചിലർ സ്നേഹത്തോടെ നൽകുന്ന കാശുമാണ് ആശ്രയം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

