ഇന്ന്
∙അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്ന് നടത്തുക
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
സ്പോട്ട് അഡ്മിഷൻ ഇന്ന്
നെയ്യാറ്റിൻകര ∙ മരിയാപുരം ഗവ.
ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ, സർവേയർ, വുഡ് വർക്ക് ടെക്നിഷ്യൻ എന്നീ കോഴ്സുകളിൽ പട്ടികജാതി വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്കും ലോജിസ്റ്റിക്സ് കോഴ്സിലേക്കും 29 ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 9446186400
ഇലകമണിൽ ഡിജിറ്റൽ ക്രോപ് സർവേയർ: അപേക്ഷ നൽകാം
ഇലകമൺ∙ പഞ്ചായത്തിൽ ഡിജിറ്റൽ ക്രോപ് സർവേയ്ക്കു സർവേയർമാരായി പ്ലസ്-ടു, വിഎച്ച്എസ്ഇ കോഴ്സ് വിജയിച്ച മൊബൈൽ–കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 18–55. ഒക്ടോബർ 3നകം അപേക്ഷ ഇലകമൺ കൃഷിഭവനിൽ സമർപ്പിക്കണമെന്നു ഇലകമൺ കൃഷി ഓഫിസർ അറിയിച്ചു.
കാർഷിക കർമസേന ടെക്നിഷ്യൻ
ഇടവ∙ കൃഷിഭവൻ പരിധിയിലെ കാർഷിക കർമ സേനയിലേക്ക് ടെക്നിഷ്യൻ ജോലിക്ക് അപേക്ഷ നൽകാം. 18 വയസ്സിനു മേൽ പ്രായമുള്ള യുവതീ- യുവാക്കൾക്ക് കാർഷിക യന്ത്രോപകരണങ്ങളും പ്രവർത്തിപ്പിക്കാൻ പരിജ്ഞാനം വേണം.
ഒക്ടോബർ 6നകം ഇടവ കൃഷിഭവനിൽ അപേക്ഷ നൽകണം.
പരിശീലനം
തിരുവനന്തപുരം ∙ സ്റ്റാച്യു ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ 3ന് ആരംഭിക്കുന്ന സൗജന്യ ആഭരണം, നെറ്റിപ്പട്ടം നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഫോൺ: 0471-2322430, 9600593307.
പിഎസ്സി: 30ന് നിശ്ചയിച്ച പരീക്ഷ 8ന്
തിരുവനന്തപുരം∙ ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ്, കയർഫെഡിലെ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിലെ കൺസർവേഷൻ ഓഫിസർ എന്നീ തസ്തികകളിലേക്ക് 30ന് പിഎസ്സി നടത്താൻ നിശ്ചയിച്ച പരീക്ഷകൾ ഒക്ടോബർ എട്ടിലേക്കു മാറ്റി. പരീക്ഷാസമയത്തിൽ മാറ്റം ഇല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]