വിഴിഞ്ഞം ∙ നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയാക്കി ഷാനു യാത്രയായി.. അടുത്ത മാസം വരുന്ന ജന്മദിനം കാത്തിരുന്ന ഷാനുവിന്റെ ജീവൻ വിധി തട്ടിയെടുത്തു.
ഇന്നലെ വിഴിഞ്ഞം മുല്ലൂരിൽ കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഷാനുവിന്റെ വേർപാടിന്റെ വേദനയിലാഴ്ന്ന കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴങ്ങുകയാണു ബന്ധുക്കളും നാട്ടുകാരും.
അടുത്ത മാസം 18ന് തന്റെ ജന്മദിനത്തിൽ നഗരത്തിലെ മാളിൽ പോയി പുത്തൻ ഉടുപ്പ് എടുക്കാൻ കാത്തിരിക്കുകയായിരുന്നു ഷാനുവെന്നു പറഞ്ഞു പൊട്ടിക്കരയുന്ന മാതാവ് ട്രീസയെ കണ്ടവർ സങ്കടമടക്കാൻ പാടു പെട്ടു. പഠനത്തിൽ മിടുക്കിയായ ഷാനുവിനു നഴ്സ് ആകാനായിരുന്നു ആഗ്രഹമെന്ന് പറഞ്ഞിരുന്നതായി ട്രീസ വിതുമ്പലോടെ പറഞ്ഞു.
ഒന്നിനും കാത്തു നിൽക്കാതെ ഷാനു മറ്റൊരു ലോകത്തേക്കു പോയി. ഷാനുവിന്റെ പിതാവിനു കൂലിപ്പണിയാണ്.
മാതാവ് വീട്ടുജോലികൾക്കു പോകും. ഈ തുച്ഛ വരുമാനം കൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ നടത്തിയിരു ന്നത്.
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു
വിഴിഞ്ഞം ∙ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു.
മറ്റൊരു വിദ്യാർഥിനിക്കു ഗുരുതര പരുക്ക്. ഇന്നലെ സന്ധ്യയോടെ വിഴിഞ്ഞം–പൂവാർ റോഡിലായിരുന്നു അപകടം.
സ്കൂട്ടർ യാത്രികരായ, വിഴിഞ്ഞം കോട്ടപ്പുറം നിർമല ഭവനിൽ ജയിംസ്–സെൽവരാജി(മോളി) ദമ്പതികളുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി–ട്രീസ ദമ്പതികളുടെ മകൾ ടി.ഷാനു(16) എന്നിവരാണു മരിച്ചത്. പുതിയതുറ സ്വദേശിനി സ്റ്റെഫാനിക്കാണ്(16) ഗുരുതര പരുക്കേറ്റത്.
മൂവരും വിഴിഞ്ഞം സെന്റ് മേരീസ് എച്ച്എസ്എസ് വിദ്യാർഥികളാണ്. ജെയ്സൻ പ്ലസ് ടു വിദ്യാർഥിയും പെൺകുട്ടികൾ പ്ലസ് വൺ വിദ്യാർഥിനികളുമാണ്.
വിഴിഞ്ഞത്തുനിന്നു പുതിയതുറ ഭാഗത്തേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തുനിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
വിദ്യാർഥികൾ റോഡിലേക്കു തെറിച്ചുവീണു. പരുക്കേറ്റവരെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനുവും ജെയ്സനും മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച സ്റ്റെഫാനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജെയ്സന്റെ സഹോദരങ്ങൾ: ജെസ്ന, ജെനി.
ഷാനുവിന്റെ സഹോദരൻ: ഷൈൻ. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

