
കാസർകോട്- ആയിരങ്ങളുടെ മഹാ സംഗമം തീർത്ത് മദനീയം മൂന്നാം വാർഷികത്തിന് മുഹിമ്മാത്തിൽ പ്രൗഢ സമാപ്തി. അബ്ദുൽ ലത്തീഫ് സഖാഫി കാന്തപരും കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ദിവസവും ഓൺലൈൻ വഴി നടത്തി വരുന്ന ആത്മീയ പ്രഭാഷണ പരിപാടിയുടെ മൂന്നാമത് വാർഷിക മഹാസംഗമമാണ് മുഹിമ്മാത്ത് കാമ്പസിൽ നടന്നത്.
ആയിരക്കണക്കിന് വിശ്വാസികൾ സംഗമിച്ച ആത്മീയ മജ്ലിസിൽ വിവിധ ജില്ലകളിൽനിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നും പ്രത്യേക വാഹനങ്ങൾ സംഘടിപ്പിച്ചാണ് വിശ്വാസികളെത്തിയത്. പരിപാടിക്ക് മുന്നോടിയായി നടന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് അൻവർ തങ്ങൾ നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി പതാക ഉയർത്തി. മുഹിമ്മാത്ത് ഉപാധ്യക്ഷൻ സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പോരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സമാപന സംഗമത്തിൽ സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ തങ്ങൾ മുത്തന്നൂർ സമാപന കൂട്ടുപ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് മുത്തു കോയ തങ്ങൾ കണ്ണവം, സയ്യിദ് ജുനൈദ് തങ്ങൾ മാട്ടൂൽ, സയ്യിദ് സീതി കോയ തങ്ങൾ മൊഗ്രാൽ പുത്തൂർ, സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, ഹാജി അമീറലി ചൂരി, വൈ.എം. അബ്ദുൽ റഹ്മാൻ അഹ്സനി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, മൊയ്തു സഅദി ചേരൂർ, അബ്ദുൽ കരീം ദർബാർകട്ട, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, അബ്ദുൽ ഖാദിർ സഖാഫി അൽ മദീന, സി.എം.എ. ചേരൂർ, മൂസ സഖാഫി കളത്തൂർ ഉമർ സഖാഫി കർന്നൂർ അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ ഖാദിർ ഹാജി പാറപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. അന്നദാനത്തോടെ പരിപാടി സമാപിച്ചു. മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ മുന്നേറ്റങ്ങളിൽ മദനീയം കൂട്ടായ്മയുടെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചാണ് മൂന്നാം വാർഷിക പരിപാടി മുഹിമ്മാത്തിൽ സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]