അമേരിക്കയിൽ സർക്കാരിന്റെ പ്രവർത്തനം ‘സ്തംഭനാവസ്ഥ’യിലേക്ക് നീങ്ങുന്ന അതിഗുരുതര സാഹചര്യം ഒഴിവാക്കാനുള്ള നിർണായക ചർച്ച നാളെ. ഗവൺമെന്റിന്റെ പ്രവർത്തനച്ചെലവിന് ഫണ്ട് ഉറപ്പാക്കാനുള്ള ‘താൽക്കാലിക ഫണ്ടിങ് ബിൽ’ സംബന്ധിച്ച് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റുകളും തമ്മിലെ ഭിന്നത രൂക്ഷമായതാണ് പ്രതിസന്ധിക്കു കാരണം.
ബില്ലിൽ, ആരോഗ്യസേവന മേഖലയ്ക്കു കൂടിയുള്ള ഫണ്ടിങ് ഉറപ്പാക്കണമെന്ന് ഡെമോകാറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബില്ലിൽ ഇനി കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാട്.
ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക്
ഇതിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഡെമോക്രാറ്റിക് നേതാക്കളുമായുള്ള ചർച്ച ഇതിനിടെ ട്രംപ് ഏകപക്ഷീയമായി റദ്ദാക്കിയത് ഭിന്നത കൂടുതൽ വഷളാക്കി. ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക് (ഗവൺമെന്റ് ഷട്ട്ഡൗൺ) പോകുന്ന സ്ഥിതിയായതോടെ ട്രംപ് വീണ്ടും ചർച്ചയ്ക്ക് തയാറാവുകയായിരുന്നു.
ട്രംപ്, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ), സെനറ്റ് മജോരിറ്റി ലീഡർ ജോൺ ത്യൂൺ (റിപ്പബ്ലിക്കൻ) എന്നിവർ നാളെ സെനറ്റ് മൈനോരിറ്റി ലീഡർ ചക്ക് ഷ്യൂമർ (ഡെമോക്രാറ്റ്), ഹൗസ് മൈനോരിറ്റി ലീഡർ ഹക്കീം ജെഫറീസ് (ഡെമോക്രാറ്റ്) എന്നിവരുമായി നാളെ വൈറ്റ്ഹൗസിൽ ചർച്ച നടത്തും.
‘ഗവൺമെന്റ് ഷട്ട്ഡൗൺ’
ചർച്ച പൊളിഞ്ഞാൽ അമേരിക്കയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയായിരിക്കും. ‘ഗവൺമെന്റ് ഷട്ട്ഡൗൺ’ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങും.
ആശുപത്രി സേവനങ്ങൾ, അതിർത്തി പട്രോളിങ്, എയർ ട്രാഫിക് കൺട്രോൾ എന്നിങ്ങനെ അത്യാവശ്യ സേവനമേഖലകൾ ഒഴികെയുള്ള സർക്കാർ ഓഫിസുകളെല്ലാം അടച്ചുപൂട്ടും.
സർക്കാർ ഓഫിസുകൾക്ക് പുറമേ പാസ്പോർട്ട് ഓഫിസുകൾ, ട്രാവൽ, ടൂറിസം, മ്യൂസിയം, നാഷനൽ പാർക്കുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ല. സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ സേവനങ്ങൾ ലഭിക്കുമെന്നുറപ്പില്ല.
ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾക്കുമേലുള്ള തീരുമാനങ്ങൾ വൈകാം. ഓഹരി വിപണികളും നഷ്ടം നേരിടാം.
മുൻകാലങ്ങളിൽ ഇത്തരം ഗവൺമെന്റ് ഷട്ട്ഡൗണുകൾ ഉണ്ടായത് അമേരിക്കയുടെ ജിഡിപിയിൽ ബില്യൻ കണക്കിന് ഡോളറിന്റെ നഷ്ടത്തിനും വഴിവച്ചിരുന്നു.
അതേസമയം, പ്രതിപക്ഷ നേതാക്കളുമായി ട്രംപ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനാൽ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷകൾ. തൽക്കാലം ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ള ഫണ്ടിങ് ഉറപ്പാക്കിയശേഷം തർക്ക വിഷയങ്ങളിൽ കൂടുതൽ ചർച്ച നടത്താനായിരിക്കും തീരുമാനം.
ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതിനോട് താൽപര്യമില്ലെന്ന് ഡെമോക്രാറ്റ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതീക്ഷയേറെ
2026ന്റെ തുടക്കത്തിലേക്കുവരെ ഫണ്ടിങ് ഉറപ്പാക്കാൻ ഏതാണ്ട് 12 ബില്ലുകളാണ് പാസാകേണ്ടത്. അത് ചർച്ചയും സമവായവുമില്ലാതെ സാധ്യവുമല്ല.
എന്നാൽ മുൻകാലങ്ങളിൽ 99% ഷട്ട്ഡൗൺ സാഹചര്യങ്ങളും അവസാനനിമിഷം പരിഹരിച്ചിട്ടുണ്ടെന്നത്, ഇക്കുറിയും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, നാളത്തെ ചർച്ച എങ്ങാനും പൊളിഞ്ഞാൽ സ്വീകരിക്കേണ്ട
തയാറെടുപ്പുകളും നടക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]