പത്തനംതിട്ട ∙
കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി.
സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് പീഠം ആദ്യം സൂക്ഷിച്ചിരുന്നത്.
2021 മുതൽ ഇയാളുടെ വീട്ടിലെ സ്വീകരണ മുറിയിൽ പീഠം ഉണ്ടായിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
വിഷയത്തിൽ കോടതി ഇടപെട്ടതോടെ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹത എന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. പീഠം തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്ക് വിജിലൻസ് മാറ്റി. നാളെ ഹൈക്കോടതിയിൽ വിജിലൻസ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.
ഹൈക്കോടതിയാണ് പീഠം കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയത്.
ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചിരുന്നു. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്ട്രോങ് റൂമുകളും പരിശോധിച്ചിരുന്നു.
ഒടുവിലാണ് പരാതിക്കാരനായ സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്നും പീഠം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന് പോറ്റിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
പിന്നാലെ ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും ബെംഗളൂരുവിലെയും വീട്ടിൽ പരിശോധനയും നടത്തിയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]