തിരുവനന്തപുരം∙ രാജ്ഭവന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘രാജ്ഹംസിലെ’ ലേഖനത്തിലെ ആശയങ്ങളോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച് മുഖ്യമന്ത്രി
. രാജ്ഭവനിൽ നടന്ന പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി വിയോജിപ്പറിയിച്ചത്. സർക്കാരിന്റേതിൽ നിന്നു വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ രാജ്ഭവൻ പ്രസിദ്ധീകരണത്തിൽ ഉണ്ടായെന്നു വരാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ പതിപ്പിലെ, ഭരണഘടനയുടെ 200–ാം വകുപ്പ് സംബന്ധിച്ച ലേഖനമാണ് മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങളല്ലെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാവാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലേഖനം വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് ആരും കരുതേണ്ടതില്ല.
വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ, കഴുത്തു ഞെരിച്ചു കൊല്ലണോ എന്നതാണ് ഇവിടെയുള്ള പ്രശ്നം.
ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സർക്കാരാണു കേരളത്തിലുള്ളത്. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്.
അതു ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാരിന്റെ നിലപാട്. അതിനാൽ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

