ആലക്കോട് ∙ മലയോരത്ത് രോഗബാധമൂലം ഇഞ്ചിക്കൃഷി വ്യാപകമായി നശിക്കുന്നു. പൈറിക്കുലേറിയ എന്നറിയപ്പെടുന്ന പുതിയതരം കുമിൾ രോഗമാണ് വില്ലനാകുന്നത്.
ഇഞ്ചിയുടെ ഇലകൾ മഞ്ഞ നിറമാകുന്ന രീതിയിലാണ് അണുബാധ ആദ്യം കാണപ്പെടുന്നത്. ആദ്യഘട്ടങ്ങളിൽ ചെറിയ ഒലിവ്-പച്ച അല്ലെങ്കിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടും. രോഗം മൂർച്ഛിക്കുമ്പോൾ ഇത് കൃഷിയിടത്തിൽ മുഴുവൻ വ്യാപിക്കുന്നു.
ഇലകൾ അകാലത്തിൽ ഉണങ്ങുന്നതിനും ചെടികൾ വ്യാപകമായി നശിക്കുന്നതിനും ഇത് കാരണമാകുന്നു. വിൽപനയ്ക്കുവേണ്ടി നടത്തുന്ന ഇഞ്ചിക്കൃഷിക്കു പുറമേ വീട്ടാവശ്യത്തിനായി ഗ്രോ ബാഗിലും മറ്റും നട്ടുവളർത്തുന്ന ഇഞ്ചിയിലും രോഗം ബാധിച്ചിട്ടുണ്ട്.
ഭേദപ്പെട്ട
വിലയുള്ളതിനാൽ ഒട്ടേറെ കർഷകരാണ് ഈ വർഷം ഇഞ്ചിക്കൃഷി ചെയ്തത്. അതെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കാത്ത കൃഷിയിടം ഇല്ലെന്നുതന്നെ പറയാം.
കാലാകാലങ്ങളായി ഇഞ്ചിക്കൃഷി നടത്തുന്ന കർഷകരും മലയോരത്തുണ്ട്. അവർക്ക് വളരെയധികം സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. ഇത്തവണ വലിയ രീതിയിലുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് രോഗം രൂക്ഷമാകാൻ കാരണമായത്.
രോഗബാധ കണ്ടാലുടൻ കുമിൾനാശിനി പ്രയോഗം നടത്തിയാൽ രോഗബാധ നിയന്ത്രിക്കാൻ സാധിക്കുമെന്നു കൃഷിവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗം മൂർച്ഛിച്ചുകഴിയുമ്പോഴാണ് പല കർഷകരും അറിയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]