പത്തനംതിട്ട ∙ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻസിആർപി) വഴി ഈ വർഷം ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 27 സൈബർ ക്രൈം കേസുകൾ.
ഏകദേശം 8.05 കോടി രൂപയുടെ തട്ടിപ്പാണ് 27 കേസുകളിലായി നടന്നത്. എൻസിആർപി പോർട്ടൽ മുഖേന 1283 സൈബർ ക്രൈം പെറ്റീഷനും ലഭിച്ചു.
ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുള്ളവരും വിരമിച്ച ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, രാജ്യാന്തര കമ്പനികളിലെ ജീവനക്കാർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരാണു തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ.
ഇരയായവരിൽ വിദ്യാർഥികൾ മുതൽ വയോധികർ വരെ ഉൾപ്പെട്ടിട്ടുണ്ട്. ട്രേഡിങ് ആപ് മുഖേനയുള്ള തട്ടിപ്പുകളും വ്യാപകമാണ്.
മുതിർന്ന വനിതയ്ക്ക് നഷ്ടമായത് 72 ലക്ഷം രൂപ
ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന സൈബർ തട്ടിപ്പിൽ കോഴഞ്ചേരി സ്വദേശിയായ 72 വയസ്സുള്ള മുതിർന്ന വനിതയ്ക്കു നഷ്ടമായത് 72 ലക്ഷം രൂപ.
എന്നാൽ താൻ സൈബർ തട്ടിപ്പിന് ഇരയായി എന്ന് ഈ വനിത തിരിച്ചറിഞ്ഞതു കഴിഞ്ഞദിവസം. കേന്ദ്രസർക്കാരിലെ ഉയർന്ന ജോലിയിൽ നിന്നു വിരമിച്ച വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്.
ഇവരുടെ മൊബൈൽ ഫോണിൽനിന്ന് നിയമവിരുദ്ധ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു കൊണ്ടാണു ഡൽഹി സിബിഐ എന്ന വ്യാജേന ആദ്യം ഫോൺകോൾ വരുന്നത്. വയോധിക ഇതു നിഷേധിച്ചെങ്കിലും വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
തുടർന്ന് സമൂഹമാധ്യമം വഴി പലപ്പോഴായി വിഡിയോ കോൾ ചെയ്യുകയും സിബിഐ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു. ആകാശ് കുൽഹാരി ഐപിഎസ് എന്ന യഥാർഥ സിബിഐ ഉദ്യോഗസ്ഥന്റെ പേരു വിവരങ്ങൾ ഉപയോഗിച്ചാണു തട്ടിപ്പു നടത്തിയത്.
സിബിഐയുടെ ലോഗോ വിഡിയോ കോളിൽ കാണിച്ചിരുന്നു.
കേസ് പിൻവലിക്കാൻ സുപ്രീംകോടതിയിൽ 20 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു സുപ്രീംകോടതിയുടെ ലെറ്റർ പാഡിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ഒപ്പോടു കൂടിയുള്ള നിർദേശം ഫോണിൽ അയച്ചു നൽകി. ഇങ്ങനെ പലതവണയായി വയോധികയിൽ നിന്നു 72 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
എന്നാൽ ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞവർഷം വിരമിച്ചെന്ന പത്രവാർത്ത കഴിഞ്ഞദിവസം കണ്ടപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായെന്നു മനസ്സിലായത്. തുടർന്ന് ഇവർ ജില്ലാ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. തട്ടിപ്പ് നടന്ന് മാസങ്ങൾ കഴിഞ്ഞതിനാൽ തുക തിരികെ ലഭിക്കുമോ എന്ന സംശയത്തിലാണു പൊലീസ്.
ഇക്കാര്യങ്ങൾ മറക്കരുതേ
1.
അജ്ഞാത നമ്പറുകളിൽ നിന്നുള്ള വിഡിയോ കോളുകൾ സ്വീകരിക്കരുത്. 2.
ഇത്തരം അക്കൗണ്ടുകൾ ഉടൻ തന്നെ സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ റിപ്പോർട്ട് ചെയ്യുക. 3.
ഒരുകാരണവശാലും തട്ടിപ്പുകാർക്കു പണം നൽകുകയോ ഫോട്ടോ അയച്ചു കൊടുക്കുകയോ ചെയ്യരുത്. 4.
ബാങ്കിന്റേതെന്നു തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ ബാങ്കിൽ നേരിട്ട് ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പുവരുത്തുക. 5.
അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്. 6.
അപരിചിതർ അയച്ചു തരുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. 7.
ശക്തമായ പാസ്വേഡ് ഉപയോഗിക്കുക. 8.
തട്ടിപ്പിന് ഇരയായെന്നു മനസ്സിലായാൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]