കോഴിക്കോട്∙ മാവൂർ റോഡിൽ സീബ്രാലൈനിൽ കാൽനടയാത്രക്കാരൻ കാർ ഇടിച്ചു മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ താനൂർ സ്വദേശി മാമിക്കാരന്റെ പുരക്കൽ റിയാസിനെതിരെ (33) മലപ്പുറം ജില്ലയിൽ വിശ്വാസ വഞ്ചനയ്ക്ക് കേസുണ്ടെന്ന് നടക്കാവ് പൊലീസ്. അപകടത്തെ തുടർന്ന് വ്യാഴാഴ്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഡോക്ടറാണെന്നു പറഞ്ഞിരുന്നു. ശാരീരിക അസ്വസ്ഥതയും അക്രമ സ്വഭാവവും കാണിച്ചതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ നടന്നില്ല.
വൈദ്യ പരിശോധന നടത്തി രക്ത സാംപിൾ പരിശോധനയ്ക്ക് എടുത്തു പിന്നീട് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നോട്ടിസ് നൽകുകയായിരുന്നു.
വ്യാജ ഡോക്ടറെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിൽ പൊലീസ് നാളെ താനൂരിലേക്ക് പോകുമെന്ന് നടക്കാവ് പൊലീസ് പറഞ്ഞു.
ഡോക്ടറാണെന്നും നഗരത്തിലെ ആശുപത്രിയിൽ ഉപരിപഠനത്തിലാണെന്നുമാണ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിന്റെ രേഖകളൊന്നും പൊലീസിനു നൽകിയിട്ടില്ല.
മലപ്പുറത്തെ കേസിന്റെ വിശദവിവരങ്ങളും പ്രതിയുടെ പഠന രേഖകകളും പരിശോധിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതി ലഹരി ഉപയോഗിച്ചതായി രക്ത പരിശോധനാ ഫലത്തിൽ കണ്ടെത്തിയാൽ കൂടുതൽ വകുപ്പ് കൂട്ടിച്ചേർക്കുമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച മാവൂർ റോഡിൽ സീബ്രാലൈനിൽ കാറിടിച്ച് ഉള്ളിയേരിയിലെ പാലോറ മലയിൽ ഗോപാലൻ (72) ആണ് മരിച്ചത്. കൊയിലാണ്ടി സ്വദേശി ഷാഹിദ ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]