പയ്യന്നൂർ ∙ ലക്ഷ്യ സ്ഥാനത്ത് എത്താൻ ജീവൻ പണയപ്പെടുത്തി വിദ്യാർഥികളും നാട്ടുകാരും എടാട്ട് ദേശീയപാത കുറുകെ കടക്കേണ്ടി വരുന്നു. എടാട്ട് കേന്ദ്രീയ വിദ്യാലയം സ്റ്റോപ്പിലാണ് ഈ ദുരവസ്ഥ.
കേന്ദ്രീയ വിദ്യാലയം, പിഇഎസ് വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർഥികൾ ബസിറങ്ങി സ്കൂളിലേക്ക് വരാനും സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കയറാനും ദേശീയപാതയുടെ ആറുവരി പാത കുറുകെ കടക്കണം. വെള്ളിയാഴ്ച രാത്രി ഏഴര മണിക്ക് ഇവിടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച ടി.കെ.അബ്ദു കാർ തട്ടി മരിച്ചു.
അബ്ദു വർഷങ്ങളായി വീട്ടിലേക്ക് പോകുന്ന വഴിയാണിത്.
6 വരി പാത വന്നതോടെ രാത്രി ജോലി കഴിഞ്ഞ് ഏഴിലോട്ടുനിന്ന് ദേശീയപാതയുടെ അരികിലൂടെ നടന്നുവന്ന് ഇവിടെ വച്ചാണ് റോഡ് മുറിച്ച് കടക്കാറുള്ളത്. ഏറെ ശ്രദ്ധയോടെ റോഡ് കുറുകെ കടക്കാറുള്ള അബ്ദുവിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഇവിടെ വച്ച് ഒരു സ്ത്രീയെ കാറിടിച്ചത്. കാറിന്റെ മുകളിലേക്ക് തെറിച്ചുവീണ സ്ത്രീക്ക് കാറിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴാത്തതിനാൽ ജീവൻ തിരിച്ചുകിട്ടി.
എങ്കിലും കാലൊടിഞ്ഞ് ചികിത്സയിലാണ്.
രാവിലെ ഹോം ഗാർഡ് ഉണ്ടാകാറുണ്ടെങ്കിലും വൈകിട്ട് അവരുടെ സേവനം ഉണ്ടാകാറില്ല. ആളുകൾ റോഡ് കുറുകെകടക്കുന്ന വഴിയാണെന്ന് തിരിച്ചറിയും വിധമുള്ള ഒരു സിഗ്നലും ഇവിടെയില്ല.
രാത്രി കാലത്ത് വെളിച്ചവുമില്ല. ഇവിടെ മേൽ നടപ്പാലം അനുവദിച്ചിരുന്നുവെങ്കിലും അത് യാഥാർഥ്യമായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]