കൊയിലാണ്ടി∙ ദേശീയപാതയിൽ മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന കൊയിലാണ്ടി കുന്ന്യോറമലയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അധികൃതർ തീരുമാനിച്ചതായി ഷാഫി പറമ്പിൽ എംപി അറിയിച്ചു. അപകട
ഭീഷണി നേരിടുന്ന വീട് ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കാനാണു തീരുമാനം. കുന്ന്യോറമല സംരക്ഷണ സമിതിയും പ്രദേശവാസികളും മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന പ്രദേശത്ത് സ്ഥലം ഏറ്റെടുക്കാനായി പ്രക്ഷോഭംനടത്തിവരികയായിരുന്നു.
ദേശീയപാത അലൈൻമെന്റിന് പുറത്തുള്ള ഭൂമി ഏറ്റെടുക്കേണ്ടെന്ന നിലപാടിലായിരുന്നു ദേശീയപാത അധികൃതർ.
ഇതേക്കുറിച്ചു മലയാള മനോരമ വാർത്താ പരമ്പരയും ചെയ്തിരുന്നു. ദേശീയപാത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കുന്ന്യോറമലയിൽ അപകട
ഭീഷണി നേരിടുന്ന വീട് ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി മുഖ്യമന്ത്രിക്കും കത്തു നൽകി. മുഖ്യമന്ത്രി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിലും എംപി വിഷയം ഉന്നയിച്ചു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.കുന്ന്യോറമല സംരക്ഷണ സമിതി നടത്തി വന്ന സമരം ഷാഫി പറമ്പിൽ എംപി ഏറ്റെടുക്കുകയും ദേശീയപാത പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് പ്രദേശത്തെ വീടുകളുടെ അപകടാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു.
തുടർന്നാണ് ദേശീയപാത അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടായത്. സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ ഷാഫി പറമ്പിൽ എംപിയെ ഔദ്യോഗികമായി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]