ചുങ്കപ്പാറ ∙ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പുതിയതായി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിൽ രാപകൽ ഭേദമെന്യേ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്.
യാത്രക്കാർക്ക് അവിടേക്ക് പോകാൻ ഭയമാണ്. ഉച്ചസമയങ്ങളിൽ സ്റ്റാൻഡിൽ നിർത്തിയിടുന്ന ബസിന്റെ അടിയിലേക്ക് ഇവ കൂട്ടമായെത്തി കിടക്കുന്ന കാഴ്ചയാണ്.
സ്റ്റാൻഡിൽ ഭയാശങ്കകളോടെയാണു യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്, ചുവടുകൾ അൽപമൊന്നു പിഴച്ചാൽ നായയുടെ കടിയെൽക്കുമെന്നതാണ് സ്ഥിതി. ബസ്റ്റാൻഡ് കവാടത്തിന് പുറത്തെ പാതകളിലും സ്ഥിതി വിഭിന്നമല്ല, വശങ്ങളിൽ കൂട്ടായി തമ്പടിച്ചിരിക്കുന്ന തെരുവ് നായകൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്.
ഷാപ്പുംപടി , ഹൈസ്കൂൾ പടി, പഴയ തിയറ്റർ പടി എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]