തെന്മല∙ തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടി പതിമൂന്ന് കണ്ണറ ഭാഗത്ത് തകർന്ന പാതയുടെ അടിത്തറ കൽപ്പാളി നിരത്തി ബലപ്പെടുത്താൻ ആരംഭിച്ചതോടെ ഗതാഗതം താറുമാറായി. പാത നീക്കം ചെയ്തു മണ്ണെടുത്തത്തതിനെ തുടർന്ന് കുഴി രൂപപ്പെട്ട് മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതം തീർത്തും ദുഷ്കരമാണ്.
മണിക്കൂറുകളോളം വാഹനനിര നീളുന്നതോടെ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പെടുന്നു.
ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾക്ക് ഇരുദിശയിലൂടെ വേഗത്തിൽ കടന്നുപോകാൻ കഴിയില്ല. പാത നീക്കം ചെയ്തു കുഴി രൂപപ്പെട്ടതോടെ ഒരുവശത്തു കൂടി മാത്രമാണു വാഹനങ്ങൾ കടത്തി വിടുന്നത്.
മഴ ശക്തമായതിനാൽ പണികൾക്കു വേഗതയില്ല.
13 കണ്ണറയിൽ കഴുതുരുട്ടിയാർ ഒഴുകുന്ന ഭാഗത്തെ പാതയുടെ വീതി വർധിപ്പിക്കണമെന്ന നാളേറെയായുള്ള ആവശ്യം ദേശീയപാതയുടെ നവീകരണത്തിനു മുൻപേ ശക്തമായിരുന്നു. സുരക്ഷ ശക്തമാക്കി എംഎസ്എൽ ഭാഗത്ത് പണികൾ നടത്തിയിട്ടും 13 കണ്ണറ മുതൽ കഴുതുരുട്ടി വരെയുള്ള ഭാഗത്തെ തഴഞ്ഞു. കഴുതുരുട്ടി കവലയിൽ പാതയുടെ വശത്ത് കൊക്കയുണ്ടായിട്ടും സുരക്ഷ ശക്തമാക്കാൻ സംരക്ഷണഭിത്തി നിർമിച്ചു വീതി വർധിപ്പിച്ചിട്ടില്ല.
ഇവിടെ അപകടങ്ങളും പതിവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]