മാരാരിക്കുളം∙ ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടയിൽ കപ്പലിൽ നിന്നു വേർപെട്ട കണ്ടെയ്നറിൽ ഉടക്കി വല നശിച്ചു. കാട്ടൂർ സ്വദേശി അരശർ കടവിൽ ജോയി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ ആലപ്പുഴയ്ക്ക് വടക്ക് പടിഞ്ഞാറു വശം മത്സ്യ ബന്ധനം നടത്തുന്നതിനിടയിലാണ് സംഭവം.
വല പൂർണമായും നശിച്ചു. മത്സ്യഫെഡിൽ നിന്നും ലോൺ എടുത്താണ് ജോയി വല വാങ്ങിയത്.
25 പേർ അടങ്ങുന്ന വള്ളത്തിലെ തൊഴിലാളികൾക്ക് പുതിയ വല വാങ്ങുന്നത് വരെ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് വലയും,അനുബന്ധ ഉപകരണങ്ങളുമായി മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.കടലിൽ പലയിടത്തും കണ്ടെയ്നറുകൾ മുങ്ങി കിടക്കുന്നതിനാൽ വലകൾ ഉടക്കി നശിക്കുന്നത് പതിവായിട്ടുണ്ട് എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]