പുനലൂർ ∙ ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും അൺഎയ്ഡഡ് സ്കൂളിലെ ജീവനക്കാരിയുമായ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ശേഷം കൊലപാതകം ന്യായീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട് കീഴടങ്ങിയ ഭർത്താവിനെ വീണ്ടും ഇന്നലെ വൈകിട്ട് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കലയനാട് കൂത്തനാടി ചരുവിള പുത്തൻ വീട്ടിൽ (സെബിൻ വിലാസം) ശാലിനി (39) കൊല്ലപ്പെട്ട
കേസിൽ ഭർത്താവ് ഐസക്ക് മാത്യുവിനെയാണ് (44) കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇന്നലെ തെളിവെടുപ്പിന് എത്തിച്ചത്.
ശാലിനിയെ കുത്താൻ ഉപയോഗിച്ചകത്തി ഉപേക്ഷിച്ചെന്നാണ് പൊലീസിനെ അറിയിച്ചത്. എന്നാൽ ഇന്നലെയും കത്തി കണ്ടെത്തിയിട്ടില്ല.
കൊലപാതക ദിവസം വൈകിട്ട് വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും കത്തി കണ്ടെത്തിയിരുന്നില്ല. തുടർന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
കൊലപാതകത്തിന് ശേഷം പ്രതി നടന്നുപോയ വഴികളിലൂടെയും സമീപത്തെ റബർ തോട്ടത്തിലും റെയിൽവേ ട്രാക്കിലും എത്തിച്ചു പരിശോധന നടത്തി.
കലയനാട് കൂത്തനാടിയിൽ നിന്നും ചാലിയക്കര എസ്റ്റേറ്റിന്റെ കാപ്പിത്തോട്ടം ഭാഗം വഴി പ്ലാച്ചേരി ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കുറെ അകലെ നടന്നതിനു ശേഷമാണ് ഐസക്ക് മാത്യു സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. പുനലൂർ എസ്എച്ച്ഒ ടി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]