അമ്പലവയൽ ∙ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കാർഷിക വിജ്ഞാന കേന്ദ്രത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതികൾക്കും തട്ടിപ്പിനുമെതിരെയായിരുന്നു മാർച്ച്. ഉദ്യോഗസ്ഥ കാട്ടുകൊള്ള അവസാനിപ്പിക്കുക, അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ടൗണിൽ നിന്നാരംഭിച്ച മാർച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കവാടത്തിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.
മാർച്ചിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
ബാരിക്കേഡ് നീക്കി കേന്ദ്രത്തിന്റെ ഉള്ളിലേക്ക് കയറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ ബാരിക്കേഡിന്റെ മുകളിലൂടെ പ്രവർത്തകർ ഉള്ളിൽ കയറുകയായിരുന്നു. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രവർത്തകർ സ്ഥാപന മേധാവിയുടെ ഒാഫിസിന് മുൻപിലെത്തി കുത്തിയിരുന്നു. ഇതിനിടെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസുകാരുമായി വാക്കേറ്റമുണ്ടായി.
ഏറെ നേരത്തെ സംഘർഷത്തിനും വാക്കേറ്റത്തിനും ഒടുവിൽ നേതാക്കളെത്തി അനുനയിപ്പിച്ചപ്പോഴാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. മാർച്ച് കെപിസിസി അംഗം കെ.എം.അഭിജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.
കൃഷി വിജ്ഞാന കേന്ദ്രം കർഷക വിരുദ്ധ കേന്ദ്രമായി മാറിയെന്നും കേന്ദ്രത്തിൽ നിന്ന് കട്ടുകൊണ്ടുപോയ തുകയെല്ലാം തിരിച്ചടപ്പിക്കുമെന്നും അഴിമതിക്കാരെ കയ്യാമം വയ്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി അധ്യക്ഷത വഹിച്ചു. ലയണൽ മാത്യു, അഫ്സൽ ചീരാൽ, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, ഹർഷൽ കോന്നാടൻ, അനീഷ് റാട്ടക്കുണ്ട്, മുത്തലിബ് പഞ്ചാര, ആൽഫിൻ അമ്പാറയിൽ, അസീസ് വാളാട്, ഡിന്റോ ജോസ്,ഉമ്മർ കുണ്ടാട്ടിൽ ,പോൾസൺ ചുള്ളിയോട് ,പ്രേമൻ മലവയൽ, കെ. ഹർഷൽ, മുബാരിഷ് അയ്യർ ,ബേസിൽ സാബു എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]