ആലപ്പുഴ ∙
നെറുകയിൽ താൻ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്നേഹിക്കണം എന്ന സന്ദേശം നൽകാൻ ആണെന്ന് മന്ത്രി സജി ചെറിയാൻ. അമ്മയുടെ നിഷ്കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നും സജി ചെറിയാന് പറഞ്ഞു.
അമൃതാനന്ദമയിയെ ആദരിച്ചതിൽ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്.
അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.
അയ്യപ്പ സംഗമത്തെ കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും
പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രത്തിന്റെ വികസനമാണ് സർക്കാർ ലക്ഷ്യമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സജി ചെറിയാന് അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല.
വിഷയത്തില്‍ സജി ചെറിയാന് തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
യഥാർഥ വിശ്വാസങ്ങളെ സ്വീകരിക്കും. ഇതിലും സിപിഐക്ക് കൃത്യമായ നിലപാടുണ്ട്.
മതങ്ങള്‍ക്കൊപ്പം നില്ക്കും. മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല.
മതഭ്രാന്തിനോട് മുട്ടുകുത്തില്ല. ഇടതുപക്ഷം ആണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ എൻഎസ്എസ് അത് പറയട്ടെ.
ഇത് പോസിറ്റീവായി കാണുന്നു. അവരെ കാണുന്നത് ശത്രുക്കള്‍ ആയല്ല.
എന്‍എസ്എസിനോടുള്ള നിലപാട് വ്യക്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]