തിരുവനന്തപുരം: നഗരത്തിൽ കരിമ്പിൻ ജ്യൂസ് മെഷീൻ വൃത്തിയാക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൈ അതിൽ കുടുങ്ങി. കേശവദാസപുരത്തെ ‘ഷുഗർ ആൻഡ് ജ്യൂസ്’ കടയിലെ ജീവനക്കാരനായ അസം സ്വദേശി ഗിലിസണ് (19) ആണ് ദാരുണമായ അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് ശേഷം മെഷീൻ വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി വലത് കൈപ്പത്തി മെഷീനിന്റെ ചക്രങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. കരിമ്പ് പിഴിയുന്ന ഭാഗത്തേക്ക് കൈ കയറിയതോടെ വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഗിലിസന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ മെഷീൻ ഓഫ് ചെയ്തെങ്കിലും കൈ പുറത്തെടുക്കാനായില്ല. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷപെടുത്തിയത്.
കൈപ്പത്തി ചതഞ്ഞ് അർധബോധാവസ്ഥയിലായ ഗിലിസണെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ വാർത്തകൾ newskerala.net വഴി അറിയാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]