തിരുവോണം ബംപർ ഭാഗ്യശാലി ആരെന്ന് അടുത്ത ആഴ്ച അറിയാം. 25 കോടി രൂപയുടെ ഒന്നാം സമ്മാനം മാത്രമല്ല ചെറുതും വലുതുമായ നിരവധി സമ്മാനങ്ങളാണ് തിരുവോണം ബംപർ കാത്തു വച്ചിരിക്കുന്നത്.
20 പേർക്ക് 1 കോടി രൂപയും അടുത്ത സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. ഒരു ലക്ഷം മുതൽ 500 രൂപ വരെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴെ തയാറെടുക്കുന്നത് നല്ലതാണ്. ലോട്ടറിയിലെ ഏത് സമ്മാനം അടിച്ചാലും തുക കയ്യില്‍ കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം.
മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ അറിയാതെ പോയാല്‍ തുക കിട്ടാതിരിക്കാൻ സാധ്യതയുണ്ട്.
പണം വാങ്ങാന്‍
സമ്മാനത്തുക 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക വാങ്ങാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫിസിലോ ബാങ്കിലോ ഏല്പിക്കണം.
വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഹാജരാക്കുകയും വേണം.
ഒരു ലക്ഷം രൂപവരെ ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് മാറ്റിയെടുക്കാം. എന്നാല്‍ വലിയ തുക ആണെങ്കില്‍ ചില നടപടി ക്രമങ്ങളുണ്ട്.
1.
സമ്മാനം ലഭിക്കാനുള്ള അപേക്ഷ നല്‍കണം. ഇതില്‍ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് പുറങ്ങളുടെയും ഫോട്ടോകോപ്പി എടുക്കണം. ഒരു ഗസ്റ്റഡ് ഓഫിസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
2.
ഗസറ്റഡ് ഓഫിസറെയോ നോട്ടറിയെയോ കൊണ്ട് സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വേണം.
3. സ്റ്റാംപ് രസീത് ഫോം ലോട്ടറി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് പൂരിപ്പിക്കേണ്ടത്.
ഒരു രൂപയുടെ റവന്യൂ സ്റ്റാംപ് ഒട്ടിക്കണം.
4. പ്രായപൂര്‍ത്തി ആകാത്ത ആള്‍ക്കാണ് സമ്മാനം ലഭിച്ചതെങ്കില്‍, രക്ഷിതാക്കള്‍ ഗാര്ഡിയന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
5.
ഒന്നില്‍ കൂടുതല്‍ പേര് പിരിവ് ഇട്ട് ടിക്കറ്റ് എടുത്തതാണെങ്കില്‍, ഇവരില്‍ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏര്‍പ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തില്‍ ഇത് രേഖപ്പെടുത്തി ഹാജരാക്കണം.
6.
അപേക്ഷയുടെ കൂടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. പാന്‍, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് തുടങ്ങിയവയില്‍ ഏതും നല്‍കാവുന്നതാണ്.
7.
ലോട്ടറി ടിക്കറ്റിന്റെ പിന്നിൽ പേരും മേല്‍വിലാസവും എഴുതി നൽകണം.
8. സമ്മാനമടിച്ച ടിക്കറ്റ് ദേശസാൽകൃത, ഷെഡ്യൂള്‍ഡ് ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏല്‍പ്പിക്കാം.
ഇങ്ങനെ കൊടുക്കുമ്പോള്‍ ബാങ്കുകാര് മൂന്ന് രേഖകള്‍ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേയ്ക്ക് അയക്കേണ്ടതുണ്ട്.
∙സമ്മാനര്ഹനില് നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇതും കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
∙സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം.
∙സമ്മാനത്തുക കൈപ്പറ്റുന്നതിന് ബാങ്കിനെ അധികാരപ്പെടുത്തിയ സാക്ഷ്യപത്രം.
ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടര്‍ക്ക് ബാങ്ക് അധികൃതര്‍ നല്‍കേണ്ടത്.
ലോട്ടറി നികുതി
∙1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമേ പണം ലഭിക്കു.
10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനമാണെങ്കില്‍ ലോട്ടറി വകുപ്പ് 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. അതിനുശേഷമെ ബാങ്കിൽ പണം ലഭിക്കു.
അതിനാല്‍ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. ഇത് പസില്‍, കാര്‍ഡ് ഗെയിം, മറ്റ് ഗെയിമുകള്‍ എന്നിവയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്കും ബാധകമാണ്.
ടിവി ഷോ പരിപാടികളില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തിനും ഇതേ രീതിയില്‍ നികുതി ഈടാക്കും. സമ്മാനം പണമല്ലാതെ ലഭിച്ചാലും നികുതി അടയ്ക്കണം.
ഇത്തരത്തില്‍ ഈടാക്കുന്ന തുക ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കും.
50 ലക്ഷത്തിന് മുകളില്‍ മറ്റ് നിരക്കുകള്‍
സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളില്‍ ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും ആദായ നികുതി വകുപ്പിന് നല്‍കണം. ലോട്ടറിക്ക് മാത്രമല്ല, 50 ലക്ഷത്തില്‍ കൂടുതല്‍ തുക സമ്മാനമായി ലഭിക്കുന്നവർ സര്‍ചാര്‍ജും സെസും അടയ്ക്കേണ്ടതാണെന്ന് ആദായ നികുതി ചട്ടങ്ങളിലുണ്ട്.
നികുതി സ്ലാബ് അനുസരിച്ച് സെസ് ഈടാക്കും. 5,000 രൂപയുടെ സമ്മാനം അടിച്ചവര്‍ നികുതി നല്‍കേണ്ട.
അടുത്തുള്ള ലോട്ടറി ഏജന്‍സിയില്‍ നിന്ന് പണമായി മാറ്റി വാങ്ങാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]