എലപ്പുള്ളി ∙ നവരാത്രി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇക്കുറി സംസ്ഥാനത്തൊട്ടാകെ എലപ്പുള്ളിയിൽ നിന്നുള്ള പൂക്കളെത്തും. ചെണ്ടുമല്ലിയും ജമന്തിയും നിറഞ്ഞ പാടങ്ങൾ എലപ്പുള്ളിയെ പാലക്കാട്ടെ സുന്ദരപാണ്ഡ്യപുരമാക്കി മാറ്റിയിരിക്കുകയാണ്.
ഇക്കുറി ഓണത്തിനും നവരാത്രി ഉത്സവത്തിനുമായി 100 ഏക്കർ പാടത്താണ് എലപ്പുള്ളിയിൽ പൂക്കൃഷി ഒരുക്കിയത്. ഓണത്തിനു വിപണി മുഴുവൻ എലപ്പുള്ളി പൂക്കളെത്തി.
പിന്നാലെ നവരാത്രിക്കും ആദ്യഘട്ടമായി 4500 കിലോഗ്രാം പൂക്കളാണു വിപണിയിലേക്ക് എത്തിച്ചത്. സംസ്ഥാനത്തൊട്ടാകെ വിപണിയും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ എലപ്പുള്ളി നെയ്തലയിൽ സിനിമാ ഛായാഗ്രാഹകനും യുവ കർഷകനുമായ ധനേഷ് രവീന്ദ്രനാഥിന്റെ ഒന്നര ഏക്കർ പാടത്തെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുത്സവത്തോടെ എലപ്പുള്ളിയിലെ പൂക്കൃഷി പദ്ധതിയുടെ വിജയാഘോഷം നടത്തി. കൃഷി ഭവന്റെയും ഹോർട്ടികൾചർ മിഷന്റെ യും പിന്തുണയിലാണ് എലപ്പുള്ളിയിൽ പൂക്കൃഷി ഒരുങ്ങുന്നത്.
ഇതിനായി കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അൻപതോളം കർഷകർ ഉൾപ്പെടുന്ന പൂ കർഷകരുടെ (ഫ്ലവർ ഗ്രോവേഴ്സ്) കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
ധനേഷിന്റെ പാടത്ത് ഒരുക്കിയ പൂക്കൃഷിയിൽ എലപ്പുള്ളിയിലെ ഗാർഡിയൻ ഇന്റർനാഷനൽ സ്കൂൾ, ശ്രീനാരായണ പബ്ലിക് സ്കൂൾ, നീലഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ മലയാള മനോരമ നല്ലപാഠം ക്ലബ്ബിലെ വിദ്യാർഥികളും ഭാഗമായിട്ടുണ്ട്. ധനേഷിനും ഭാര്യ പി.അഖിലേശ്വരിക്കുമൊപ്പം വിദ്യാർഥികളും കൃഷി നടീലിനും പരിപാലനത്തിനും കൂടെയുണ്ടായിരുന്നു. എലപ്പുള്ളി പഞ്ചായത്തും കൃഷിഭവനും ചേർന്നുള്ള പിന്തുണയും വലിയ രീതിയിൽ വിളവു ലഭിക്കാനിടയാക്കിയെന്നും എലപ്പുള്ളിയിലെ ഫിലിം സിറ്റിയിലേക്കുള്ള ചുവടുവയ്പാണിതെന്നും ധനേഷ് രവീന്ദ്രനാഥ് പറഞ്ഞു.
വിദ്യാർഥികളും ധനേഷിന്റെ നേതൃത്വത്തിലുള്ള ധാർവിക് ഫൗണ്ടേഷനിലെയും മറ്റും വിവിധ സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും ചേർന്നു നടത്തിയ വിളവെടുപ്പുത്സവം പഞ്ചായത്ത് അധ്യക്ഷ കെ.രേവതിബാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ എസ്.സുനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷ കെ.വി.പുണ്യകുമാരി, കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാർ, ഓയിസ്ക ഇന്റർനാഷനൽ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.ശുദ്ധോദനൻ, ധനേഷ് രവീന്ദ്രനാഥ്, പി.അഖിലേശ്വരി, നീലഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വി.ആർ.ഉഷ, ഗാർഡിയൻ സ്കൂൾ പിആർഒയും മനോരമ നല്ലപാഠം കോഓർഡിനേറ്ററുമായ ഷീജ കണ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി.പി.ബിജു, കെ.എ.നബീറ, സി ദീപ, സി.ബാബു, ജയനിവാസ്, കാർത്തിക രവീന്ദ്രനാഥ്, കുന്നത്ത് രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]