കൊല്ലം ∙ കെഎസ്എസ്ഐഎ സംസ്ഥാന സമ്മേളനത്തിൽ അതിഥികളെ സ്വീകരിക്കാനും വേദിയിലും സദസ്സിലും കുടിവെള്ളത്തിനും പ്ലാസ്റ്റിക് ഉപയോഗിച്ചതിൽ കടുത്ത വിമർശനവുമായി മന്ത്രി. സന്തോഷത്തോടെയാണ് പരിപാടിക്കു വന്നതെങ്കിലും അപമാനിതനായാണ് നിൽക്കുന്നത്.
മാലിന്യ നിരോധനം നടപ്പാക്കേണ്ട മന്ത്രിയാണ് ഞാൻ.
സർക്കാരിന്റെ അധ്വാനത്തിന് പുല്ലുവിലയാണ് കൽപ്പിക്കുന്നത് എന്ന സന്ദേശമല്ലേ ഇതിലൂടെ നൽകുന്നത്. മന്ത്രി എന്ന നിലയിൽ കൂടുതൽ സമയം ചെലവഴിച്ചത് ഈ വിഷയത്തിന് വേണ്ടിയാണ്.
കഴിഞ്ഞ 5 മാസം മാത്രം 8 കോടി രൂപയുടെ പിഴയാണ് മാലിന്യം ഉപേക്ഷിച്ചതിന്റെ പേരിൽ ചുമത്തിയതെന്നും ഈ നിയമലംഘനത്തിന് പിഴ ചുമത്തണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിലേക്ക് സ്വാഗതം ചെയ്തപ്പോൾ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച ബൊക്കെയും കുടിക്കാനായി ഒറ്റത്തവണ പ്ലാസ്റ്റിക് കുപ്പികളുമാണ് ഉപയോഗിച്ചിരുന്നത്.
മന്ത്രി വിമർശിച്ചതോടെ കുപ്പികൾ മുഴുവൻ ചടങ്ങിൽ നിന്നു മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]