ആറ്റപ്പാടം ∙ അന്നനാട് ത്രിവേണി–ആറ്റപ്പാടം റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സൗരോർജ വിളക്കുകൾ ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ കാണാതായെങ്കിലും ഇന്നലെ തിരിച്ചെത്തി. ഇവ അപ്രത്യക്ഷമായതോടെ മലയാള മനോരമ 25നു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഒരാഴ്ച മുൻപു സ്ഥാപിച്ച പുത്തൻ വിളക്കുകൾ കേടു വന്നതായി അധികൃതർ പറയുന്നു. രാത്രി തന്നെ ഇവ അണയാൻ തുടങ്ങിയതോടെ പ്രഭാതസവാരിക്കാർ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണു 4 ദിവസം മുൻപ് ഇവ അഴിച്ചെടുത്തത്.
കൂടുതൽ ശേഷിയുള്ള വിളക്കുകൾ സ്ഥാപിച്ചതായി അധികൃതർ പറയുന്നു. പെയ്ന്റിങും നടത്തി. സ്പോൺസർഷിപ്പോടു കൂടിയാണു 4 വിളക്കുകൾ സ്ഥാപിച്ചത്.
ഇവ ഗ്യാരണ്ടിയുള്ളവയാണെന്നും അധികൃതർ പറയുന്നു.ഫാം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഇതിനിടെ വെളിച്ചം എത്തിയതോടെ നാട്ടുകാർ സന്തോഷത്തിലായിരുന്നു. വിളക്കുകളും കാലുകളും നീക്കം ചെയ്തതോടെ റോഡും പരിസരവും വീണ്ടും ഇരുട്ടിലായെങ്കിലും പുനഃസ്ഥാപിച്ചതോടെ പ്രശ്നത്തിനു പരിഹാരമായി. നേരത്തെ മുരിങ്ങൂർ റെയിൽവേ മേൽപാലം, കൊരട്ടി റെയിൽവേ മേൽപാലം, ചാലക്കുടി റെയിൽവേ മേൽപാലം എന്നിവിടങ്ങളിൽ സൗരോർജ വിളക്കുകൾ സ്ഥാപിച്ചെങ്കിലും അവ നഷ്ടപ്പെട്ടിരുന്നു.
പല സ്ഥലങ്ങളിലും ബാറ്ററികളും വിളക്കുകളും വിളക്കു കാലുകളും ഉൾപ്പെടെ നഷ്ടപ്പെട്ടു. ചിലതു മോഷണം പോകുകയും ചെയ്തു.
വർഷങ്ങൾ പിന്നിട്ടിട്ടും ഭൂരിഭാഗം സ്ഥലങ്ങളിലും ഇവ പുനഃസ്ഥാപിക്കാനായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]