നെടുങ്കണ്ടം ∙ കനത്ത മഴയിൽ എഴുകുംവയലിൽ വ്യാപക മണ്ണിടിച്ചിൽ; ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. കുട്ടൻകവല – മലർവാടി റോഡിനു സമീപം ഇന്നലെ പുലർച്ചെയോടെയാണു സംഭവം. കുറ്റിയാനിയിൽ മത്തായി ജോസഫ്, ചെമ്മരപ്പള്ളിൽ ത്രേസ്യാമ്മ ഡൊമിനിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ ഒരു ഏക്കറോളം വരുന്ന സ്ഥലത്തെ മണ്ണാണ് ഒലിച്ചുപോയത്. ഏലം, കുരുമുളക്, കാപ്പി അടക്കമുള്ള വിളകൾ ഒലിച്ചുപോയി.
കുട്ടൻകവല – മലർവാടി റോഡും അപകടാവസ്ഥയിലാണ്. അൻപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]