
ന്യൂഡൽഹി : ടിവിസ് കമ്പനി തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രണിയിലെ ഏറ്റവും പുതിയ അപ്പാച്ചെ RTR 310 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു.
ടെസ്റ്റ് മ്യൂൾ സ്പൈ ഷോട്ടുകളിൽ കാണുന്നത് പോലെ, അപ്പാച്ചെ RTR 310 ന്റെ രൂപം വളരെ സ്പോർട്ടിയാണ്. സ്പ്ലിറ്റ് എൽഇഡി ഹെഡ്ലൈറ്റുകൾ, ആവരണങ്ങളുള്ള ഇന്ധന ടാങ്ക്, ഉയർത്തിയ ടെയിൽ സെക്ഷൻ എന്നിവ ഉൾപ്പെടുന്ന പുതിയ ഡിസൈനിൽ ആണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.
RR 310-ന് ഉപയോഗിക്കുന്ന അതേ 312.2cc, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് മോട്ടോർ തന്നെയാണ് അപ്പാച്ചെ RTR 310-നും TVS ഉപയോഗിച്ചിരിക്കുന്നത്. മോട്ടോർ 9700rpm-ൽ 35bhp-ഉം 6650rpm-ൽ 28.7Nm-ഉം നൽകുന്നു. 150kmph ആണ് കമ്പനി അവകാശപ്പെടുന്ന ഉയർന്ന വേഗത.
ടിവിഎസ് അപ്പാച്ചെ RTR 310 ന്റെ വില 2.43 ലക്ഷം (എക്സ്-ഷോറൂം, ഡൽഹി)രൂപയാണ്. കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു ജി 310 ആർ, കെടിഎം 250 ഡ്യൂക്ക് എന്നിവയ്ക്കു പ്രധാന എതിരാളിയാണ് പുതിയ tvs മോഡൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]