കൽപറ്റ ∙ പാർട്ടിക്കുള്ളിൽ പുകയുന്ന പ്രശ്നങ്ങൾക്കെല്ലാം താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഐക്യപ്രതീതിയുടെ അന്തരീക്ഷത്തിൽ ഡിസിസിയുടെ പുതിയ അധ്യക്ഷനായി കെപിസിസി സെക്രട്ടറിയും കൽപറ്റ നഗരസഭാധ്യക്ഷനുമായ ടി.ജെ. ഐസക് ചുമതലയേറ്റു.
ഇന്നലെ രണ്ടരയോടെ ഡിസിസി ഓഫിസ് ആയ രാജീവ് ഭവനിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെയും സാന്നിധ്യത്തിൽ ത്രിവർണ ഷാളും മിനിറ്റ്സ് ബുക്കും ഏറ്റുവാങ്ങിയാണ് ഐസക് ചുമതലയേറ്റത്. അപ്പച്ചൻ ഇന്നലെ രാവിലെ തന്നെ ഡിസിസി ഓഫിസിലെത്തിയിരുന്നു.
തൊട്ടുപിന്നാലെ ഐസക്കും വന്നു.
ആശ്ലേഷിച്ചുകൊണ്ടാണ് ഐസക്കിനെ അപ്പച്ചൻ ഡിസിസി ഓഫിസിലേക്കു വരവേറ്റത്. അപ്പച്ചൻ ഡിസിസി പ്രസിഡന്റായിരിക്കെ കെഎസ്യു ജില്ലാ പ്രസിഡന്റായ കാലം മുതലുള്ള അനുഭവങ്ങൾ ഐസക് ഓർത്തെടുത്തു. രാജീവ് ഗാന്ധി വയനാട് ഡിസിസിക്കു നൽകിയ ജീപ്പിൽ കയറി യൂണിയൻ തിരഞ്ഞെടുപ്പ് കാലത്ത് സെന്റ് മേരീസ് കോളജിലേക്ക് അപ്പച്ചൻ എത്തിയതും ആദ്യമായി അപ്പച്ചനെ നേരിൽക്കണ്ടതും മാധ്യമങ്ങളോടു വിശദീകരിച്ചു. ഏറെ സന്തോഷത്തോടെയാണു പാർട്ടി തീരുമാനത്തെ കാണുന്നതെന്ന് അപ്പച്ചൻ പറഞ്ഞു. പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും സഹായവും നൽകും.
വയനാട്ടിലുണ്ടായ സംഘടനാപ്രശ്നങ്ങൾക്ക് ഉത്തരവാദിയല്ല.ചില നേതാക്കൾക്കു വ്യക്തിപരമായ താൽപര്യങ്ങളുണ്ടായിരിക്കാം.
അതൊന്നും അന്വേഷിക്കാൻ പോയിട്ടില്ല. ഐസക്കിനെ മൂത്ത മകനെപ്പോലെയാണു കാണുന്നത്. കെഎസ്യു ജില്ലാ പ്രസിഡന്റാക്കിയതും ഞാനാണ്– ഐസക്കിനെ ചേർത്തുനിർത്തി അപ്പച്ചൻ പറഞ്ഞു. എല്ലാ പിന്തുണയും സഹായവും നന്ദിയോടെ ഓർക്കുന്നുവെന്നായിരുന്നു ഐസക്കിന്റെ മറുപടി.
പാർട്ടിയെ നയിക്കാനുള്ള അറിവും പാരമ്പര്യവും പഴക്കവുമെല്ലാം ഐസക്കിനുണ്ടെന്ന് അപ്പച്ചൻ പറഞ്ഞു.
ഉച്ചയോടെ എല്ലാ പ്രധാന നേതാക്കളും ഡിസിസി ജനറൽ ബോഡി യോഗത്തിനെത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് ടി.ജെ.
ഐസക്, ടി. സിദ്ദീഖ് എംഎൽഎ, എഐസിസി അംഗങ്ങളായ എൻ.ഡി.
അപ്പച്ചൻ, പി.കെ. ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.പ്രസിഡന്റ് എന്ന നിലയിൽ അപ്പച്ചന്റെ പ്രവർത്തന കാലഘട്ടം ഏറെ മികച്ചതായിരുന്നുവെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വയനാട്ടിൽ പാർട്ടിക്കു 15 വർഷം തുടർച്ചയായി ലെവി നൽകുന്ന ഏക ജനപ്രതിനിധി കൂടിയാണു പുതിയ പ്രസിഡന്റ് ടി.ജെ. ഐസക് എന്നും അതു മാതൃകാപരമാണെന്ന് അപ്പച്ചൻ പറഞ്ഞു.
പ്രശ്നങ്ങളെല്ലാം കൂടിയാലോചിച്ചു പരിഹരിക്കാമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഐക്യത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള വികാരം പങ്കുവച്ചാണു നേതാക്കൾ പിരിഞ്ഞത്.
എൻ.ഡി. അപ്പച്ചനു എഐസിസി അംഗത്വത്തിനു പുറമേ കെപിസിസി പുനഃസംഘടനയിൽ അർഹമായ സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.
കെ .എൽ. പൗലോസ്, പി.ടി.
ഗോപാലക്കുറുപ്പ്, പി.പി. ആലി, കെ.ഇ.
വിനയൻ, കെ.കെ. വിശ്വനാഥൻ, എൻ.കെ.
വർഗീസ്, കെ.വി. പോക്കർഹാജി, സി.പി.
വർഗീസ്, ഒ.വി. അപ്പച്ചൻ,
എം.എ.
ജോസഫ്, സംഷാദ് മരയ്ക്കാർ, എം.ജി. ബിജു, ബിനു തോമസ്, നിസി അഹമ്മദ്, ആർ.
രാജേഷ്കുമാർ, പി.കെ. അബ്ദുറഹിമാൻ, ഡി.പി.
രാജശേഖരൻ, പി.വി. ജോർജ്, എം.
വേണുഗോപാൽ, എൻ.യു. ഉലഹന്നാൻ, കമ്മന മോഹനൻ, പി.ഡി.
സജി, എക്കണ്ടി മൊയ്തുട്ടി, നജീബ് കരണി, ചിന്നമ്മ ജോസ്, എൻ.സി. കൃഷ്ണകുമാർ, ശോഭനകുമാരി, വിജയമ്മ, എച്ച്.ബി.
പ്രദീപ്, ബീന ജോസ്, മോയിൻ കടവൻ, സി. ജയപ്രസാദ്, പി.
വിനോദ്കുമാർ തുടങ്ങിയ നേതാക്കളെല്ലാം എത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]