കോഴിക്കോട് ∙ ജില്ലയിൽ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾക്കു പുറമേ എലിപ്പനിയും കൂടുന്നു. ഈ മാസം മാത്രം നൂറിലേറെ പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതായി ഔദ്യോഗിക കണക്ക്.
എന്നാൽ ഇതിന്റെ ഇരട്ടിയോളം പേർക്ക് രോഗം പിടിപെട്ടതായാണ് പറയുന്നത്. മുവായിരത്തോളം പേർക്കാണ് വയറിളക്കം പിടിപെട്ടത്.
മഴ മാറിയതിനാൽ എലിപ്പനി ബാധിച്ചവരുടെ എണ്ണവും കൂടി വരികയാണ്.
യഥാസമയം രോഗ നിർണയം നടത്താതിരുന്നാൽ എലിപ്പനി കൂടി അതു മരണത്തിനു വരെ കാരണമാകുന്നുണ്ട്. എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 90 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
എലിപ്പനി ബാധിച്ച് നാലും അഞ്ചും പേരാണ് ഗുരുതരാവസ്ഥയിൽ ഒരു ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. മറ്റു രോഗങ്ങൾക്ക് ഒപ്പം എലിപ്പനിയും കൂടി പിടിപെടുന്നതാണ് ഗുരുതരാവസ്ഥയിലാകാൻ കാരണമാകുന്നത്.
‘ഫ്രൈഡേ ഡ്രൈ ഡേ’ ക്യാംപെയ്ൻ
കൊതുകുജന്യ രോഗങ്ങൾക്കെതിരെ ഉറവിട
നശീകരണ സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ഫ്രൈഡേ ഡ്രൈ ഡേ’ ക്യാംപെയ്ൻ ജില്ലയിൽ ഊർജിതം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊതുക് വളരുന്ന സാഹചര്യങ്ങൾ കണ്ടെത്തി എൻഎസ്എസ് വൊളന്റിയർമാരുടെ പങ്കാളിത്തത്തോടെ അവ ഇല്ലാതാക്കുന്ന പ്രവർത്തനമാണ് ക്യാംപെയ്നിന്റെ ഭാഗമായി നടക്കുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും ജില്ലയിലെ കോളജുകളിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടക്കും.
സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.കെ.രാജാറാം ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ബി.രജനി അധ്യക്ഷത വഹിച്ചു.
ഡോ. വി.പി.രാജേഷ്, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ കെ.പി.റിയാസ്, ടെക്നിക്കൽ അസിസ്റ്റന്റ് എൻ.പ്രഭാകരൻ, എൻഎസ്എസ് ജില്ലാ പ്രോഗ്രാം ഓഫിസർ ഫസീൽ അഹമ്മദ്, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫിസർ ഡോ.
എൽ.ഭവില, ഡപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫിസർ ഡോ. കെ.ടി.മുഹസിൻ, ശുചിത്വ മിഷൻ ജില്ലാ അസി.
കോഓർഡിനേറ്റർ സി.കെ.സരിത്, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പി.ഐ.മീര, ജിബിൻ ബേബി എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വകുപ്പും ശുചിത്വമിഷനും കോഴിക്കോട് സർവകലാശാല എൻഎസ്എസ് യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]