കല്ലടിക്കോട്∙ ദേശീയപാത കല്ലടിക്കോട് തുപ്പനാട് പുതിയ പാലം പ്രദേശത്തു വാഹനാപകടങ്ങൾ പതിവാകുന്നു. വളവും തെരുവു വിളക്കുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നു നാട്ടുകാർ പറയുന്നു.
പാലക്കാട് ഭാഗത്തു നിന്നു വരുമ്പോൾ പാലം കടന്നതും ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തമ്മിൽ കാണാത്ത വളവാണ്. ഈ പ്രതിസന്ധികൾ കിടക്കുമ്പോൾ തന്നെ റോഡിൽ ഒട്ടും വെളിച്ചമില്ലാത്തതു വാഹനം ഓടിക്കുന്നവരിലും വഴിയാത്രക്കാരിലും വലിയ ഭീതി ഉണ്ടാക്കിയിട്ടുണ്ട്.
പ്രദേശത്തെ അപകടങ്ങളിൽ ഏറെയും രാത്രിയാണു നടന്നത്. വലിയ വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞതടക്കം പതിനേഴിലേറെ അപകടങ്ങൾ ഇവിടെ മാത്രം ഉണ്ടായിട്ടുണ്ട്.കൂടാതെ വളവിനോടു ചേർന്ന് ഐരാനി ഭാഗത്തുനിന്നുള്ള റോഡ് വന്നു ചേരുന്നതും റോഡ് നവീകരണം നടന്നതിനാൽ വീടുകൾ റോഡിനോടു ചേർന്നായതും ഭീഷണി വർധിപ്പിക്കുന്നു.
മുന്നറിയിപ്പു ബോർഡുകളും തെരുവു വിളക്കുകളും ഉടൻ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]