എൻഎസ്എസ് പൊതുയോഗം നായർ സർവീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇൻകം ആൻഡ് എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിന് ഉള്ള പൊതുയോഗം ഇന്ന് നടക്കും. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിലാണ് യോഗം ചേരുക.
രാവിലെ 11. 30 ന് യോഗം തുടങ്ങും.
ശബരിമല വിഷയത്തിലെ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാട് യോഗത്തിൽ ഉയർന്നേക്കും. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചർച്ചയായേക്കും.
ഷൈനിന് എതിരായ സൈബര്‍ ആക്രമണ കേസിൽ പൊലീസ് സംഘം ഇന്ന് യോഗം ചേരും സി പി എം നേതാവ് കെജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇന്ന് യോഗം ചേരും.
ഓണ്‍ലൈനായാകും യോഗം ചേരുക. കേസിലെ തുടര്‍ നീക്കങ്ങള്‍ എങ്ങിനെ വേണമെന്നതില്‍ തീരുമാനമുണ്ടാകും.
ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് യൂട്യൂബര്‍ ഷാജഹാന് കോടതി വേഗത്തില്‍ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൂടുതല്‍ നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.
ഷാജഹാനെതിരെ പരാതി നല്കിയ കോതമംഗലം എംഎല്‍എ ആന്റണി ജോണിന്റെ മൊഴിയും അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത.
വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
എറണാകുളം ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലൊ അലർട്ടുണ്ട്. കേരളാ തീരത്ത് 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.
കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെയും വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം കനക്കുന്നത്.
അടുത്ത ദിവസങ്ങളിലും പരക്കെ മഴ സാധ്യതയുണ്ട്. കൊല്ലത്ത് നദ്ദ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗം ബിജെപി സംസ്ഥാന സമിതി യോഗം ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ ഇന്ന് കൊല്ലത്ത് ചേരും.
പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗമാണ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ കേരള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൻ്റെ പുരോഗതിയടക്കം വിലയിരുത്തും.
കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ട്. എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്ന ആവശ്യം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉന്നയിക്കുമ്പോൾ സംസ്ഥാന നേതാക്കൾ ഇതിനെ എതിർക്കുകയാണ്.
എയിംസ് എവിടെ വന്നാലും മതിയെന്ന നിലപാടിലാണ് നേതാക്കൾ. ഇക്കാര്യങ്ങളും സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായേക്കും.
മുഖ്യമന്ത്രിക്ക് കൊച്ചിയിൽ 6 പരിപാടി മുഖ്യമന്ത്രി ഇന്ന് എറണാകുളം ജില്ലയില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ആറ് പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക.
ലോകകേരള സഭ ആഗോള പ്രൊഫഷണല്‍ മീറ്റ് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐ ടി കോണ്‍ക്ലേവിലും മുഖ്യമന്ത്രി പങ്കെടുക്കും.
സിയാല്‍ നിര്‍മിച്ച മൂന്ന് പാലങ്ങളുടെ ഉദ്ഘാടനവും കൊച്ചി കോര്‍പറേഷനും സ്മാര്‍ട് സിറ്റിയും ചേര്‍ന്ന് നിര്‍മിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
കേരള ബാങ്കിന്റെ ഐ ടി കോൺക്ലേവ് കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐ ടി കോൺക്ലേവ് സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ എറണാകുളം മാരിയറ്റ് ഹോട്ടലിൽ വച്ച് നടക്കും. രാജ്യത്തെ നയരൂപകർ, ടെക്നോളജി വിദഗ്ധർ, സഹകരണ നേതാക്കൾ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 14 ബാങ്കുകളുടെ ഐടി ഏകീകരണ പ്രക്രിയയെ അടിസ്ഥാനപ്പടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തിറക്കും. സ്റ്റാർട്ടപ്പ് ഇന്നവേഷൻ ഹബ് സ്ഥപിക്കുന്നതിനായുള്ള ധാരണാപത്രവും പ്രകാശനം ചെയ്യും.
കേരള ബാങ്കിന്റെ മൈക്രോ എ ടി എം മെഷീനുകളുടെ സേവനം ഇന്ന് തുടങ്ങും കേരള ബാങ്കിന്റെ മൈക്രോ എ ടി എം മെഷീനുകളുടെ സേവനം ഇന്ന് തുടങ്ങും. ഉപഭോക്താവിന്റെ അടുത്തെത്തുന്ന ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റുമാര്‍ കൊണ്ടുവരുന്ന ഈ മെഷീന് വഴി 10,000 രൂപ വരെ പണമായി പിന്‍വലിക്കാം.
കൂടുതല്‍ തുക വേണമെങ്കില്‍ ട്രാന്‍സ്ഫര്‍ ചെയ്തും തരും. ഇന്ന് കൊച്ചിയില്‍ നടക്കുന്ന ഐ.ടി കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്യും.
സംസ്ഥാനവ്യാപകമായി 800 ബിസിനസ് കറസ്പോണ്ടന്റുമാരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ബാങ്കിങ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുലക്ഷത്തി പതിനയ്യായിരത്തിലേക്ക് ഉയര്‍ന്നെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി ഇന്ന് ചര്‍ച്ച ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്രം ഇന്ന് ചര്‍ച്ച നടത്തും. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായാണ് ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്.
പ്രാരംഭ ചര്‍ച്ചയാണെന്നും തുടര്‍ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്കി. ലഡാക്കിന് സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച.
അതേസമയം സമര നേതാവ് സോനം വാങ്ചുക്കിനെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. യുഡിഎഫ് കോട്ടയം ജില്ലാ കൺവൻഷൻ യുഡിഎഫ് കോട്ടയം ജില്ലാ കൺവൻഷൻ ഇന്ന് നടക്കും.
തിരുനക്കര മൈതാനത്ത് വൈകീട്ട് 3 മണിക്ക് നടക്കുന്ന കൺവൻഷൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പങ്കെടുക്കും.
മുന്നണിയിലെ വിവിധ കക്ഷിനേതാക്കളും കൺവൻഷനിലെത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ ശക്തിപ്പെടുത്തുന്നതിനാണ് എല്ലാ ജില്ലകളിലും പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും നേരിട്ട് പങ്കെടുക്കുന്ന കൺവൻഷനുകൾ.
ഇന്ന് കോട്ടയത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ ആഗോള അയ്യപ്പ സംഗമും തുടർന്നുണ്ടായ എൻഎസ്എസ് നിലപാടിലും യുഡിഎഫ് നേതാക്കൾ മറുപടി പറഞ്ഞേക്കും. വിജയ് യുടെ സംസ്ഥാന പര്യടനം മൂന്നാം ആഴ്ചയിലേക്ക് തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് യുടെ സംസ്ഥാന പര്യടനം ഇന്ന് മൂന്നാം ആഴ്ചയിലേക്ക്.
രാവിലെ 9 മണിക്ക് നാമക്കലിലും ഉച്ചയ്ക്ക് 12 ന് കരൂരിലും വിജയ് പ്രസംഗിക്കും. കരൂരിൽ ഇന്നലെ വൈകീട്ട് മാത്രമാണ് പൊലീസ് യോഗത്തിന് അനുമതി നൽകിയത്.
ഡിഎംകെ സർക്കാരിനും മുഖ്യമന്ത്രി സ്റ്റാലിനുംഎതിരെ രൂക്ഷ വിമർശനം വിജയ് ആവർത്തിക്കും. അതേസമയം വിജയ്ക്കെതിരെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഒളിയമ്പെയ്തു.
ശനിയാഴ്ച മാത്രം അല്ല താൻ ജനങ്ങളെ കാണുന്നതെന്നും ആഴ്ചയിൽ നാലഞ്ച് ദിവസം ചെന്നൈക്ക് പുറത്താണെന്നും ഉദയനിധി ഒരു യോഗത്തിൽ പ്രസംഗിച്ചു. മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷം മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷം കൊല്ലം അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ്സിൽ.
അമൃതവർഷം 72 എന്ന പേരിൽ നടക്കുന്ന പിറന്നാൾ ആഘോഷത്തിന് രാവിലെ 5 മണിക്ക് 72 ഗണപതി ഹോമങ്ങളോടെയാണ് തുടക്കമായത്. 11 മണിക്ക് ഔപചാരിക ചടങ്ങുകൾ ആരംഭിക്കും.
അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, സമൂഹ വിവാഹം, നിർധനർക്ക് 6000 ശൗചാലയങ്ങൾ നിർമ്മിച്ചു നൽകുന്നതിൻ്റെ പ്രഖ്യാപനം തുടങ്ങിയവ ചടങ്ങിൻ്റെ ഭാഗമായി നടക്കും. അഞ്ചുലക്ഷത്തോളം ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐക്യരാഷ്ട്ര സഭയിൽ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിൻ്റെ രജത ജൂബിലിയുടെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്റെ ആദരം ഇന്നലെ മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംരംഭക കൺവെൻഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 18 -ാമത് സംരംഭക കൺവെൻഷൻ ഇന്ന് ആലപ്പുഴയിൽ നടക്കും.
‘വിഷൻ സമ്മിറ്റ്- 25’ ന്റെ ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് കെസി വേണുഗോപാൽ എംപി നിർവ്വഹിക്കും. ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിലാണ് പരിപാടി.
കേരളവിഷൻ ഡിജിറ്റൽ ടിവി, ബ്രോഡ്ബാന്റ് സർവീസ് എന്നിവയിൽ നടപ്പാക്കാൻ ഒരുങ്ങുന്ന ആധുനിക വത്കരണങ്ങളും പുതിയ പദ്ധതികളും കൺവെഷനിൽ പ്രഖ്യാപിക്കും. വിദഗ്ധർ നയിക്കുന്ന സംരംഭകർക്കായുള്ള ബിസിനസ് ടെക്നിക്കൽ പ്രസന്റേഷനുകളും സമ്മിറ്റിന്റെ ഭാഗമായി ഉണ്ടാകും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത സിഒഎ അംഗങ്ങളായ 1500 കേബിൾ ടിവി സംരംഭകർക്കാണ് പ്രവേശനം. വൈകീട്ട് 5 ന് കേരളവിഷൻ ന്യൂസിന്റെ കുടുംബശ്രീ സൂക്ഷ്മസംരംഭക അവാർഡ് വിതരണം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരം ഇന്ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് സഹകരണ മന്ത്രി വി എൻ വാസവൻ വള്ളംകളി ഉദ്ഘാടനം ചെയ്യും.
ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് സിബിഎല്ലിൽ പങ്കെടുക്കുന്നത്. കൈനകരിയിൽ നടന്ന ആദ്യ മത്സരത്തിൽ ജയിച്ച വില്ലേജ് ബോട്ട് കൈനകരിയുടെ വീയപുരം ചുണ്ടനാണ് നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിൽ.
സിബിഎല്ലിനൊപ്പം താഴ്ത്തങ്ങടിയിൽ ചെറുവള്ളങ്ങളുടെ മത്സരങ്ങളുമുണ്ടാകും. നൂറ്റിഇരുപത്തിനാലമത്തെ വർഷമാണ് താഴത്തങ്ങാടിയിൽ വള്ളംകളി നടക്കുന്നത്.
വള്ളംകളിയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം വനിതാ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും.
ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 152 റൺസിന്റെ തോൽവി വഴങ്ങിയെങ്കിലും ഹർമൻ പ്രീതും സ്മൃതി മന്ദാനയും അടക്കമുള്ള താരങ്ങൾ കളിച്ചിരുന്നില്ല.
ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരെയാണ് വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തർ കളത്തിൽ.
നിലവിലെ ചാന്പ്യന്മാരായ ലിവർപൂൾ ക്രിസ്റ്റൽ പാലസുമായി ഏറ്റുമുട്ടും. തുടർച്ചയായ ആറാം ജയമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്.
മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് കളത്തിലിറങ്ങും. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ബേൺലിയാണ് എതിരാളികൾ.
മറ്റൊരു മത്സരത്തിൽ ചെൽസി ബ്രൈട്ടണെ നേരിടും. രാത്രി 7.30നാണ് മൂന്ന് മത്സരങ്ങളും തുടങ്ങുക.
വൈകിട്ട് 5 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെൻഡ്ഫോർഡുമായി ഏറ്റുമുട്ടും. ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്.
രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ വോൾവ്സ് എഫ്സിയാണ് എതിരാളികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]