കൊച്ചി∙ പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലാണ് (21) എളമക്കര
പിടിയിലായത്.
വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ കഴിയവേയാണ് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയത്. പെൺകുട്ടി ഗർഭിണിയായപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.
എളമക്കര പേരണ്ടൂർ വോക് വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽവച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഘം ചേർന്ന് കവർച്ച നടത്തിയതിനും അടിപിടിക്കേസിലും ഇർഫാദ് പ്രതിയാണ്.
ഈ കേസുകളിൽപ്പെട്ട് ജില്ലാ ജയിലിൽ കഴിഞ്ഞതിനുശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെൺകുട്ടിയെ കെണിയിൽപ്പെടുത്തി പീഡിപ്പിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]