വടകര ∙ ഒരു വർഷത്തിനിടയിൽ കൊട്ടത്തേങ്ങയുടെ വില നേരെ ഇരട്ടിയായി. സാധാരണ വലിയ നിലയിൽ വില ഉയരാത്ത കൊട്ടത്തേങ്ങയ്ക്ക് മാസങ്ങളായി നല്ല വിലയാണു ലഭിക്കുന്നത്.
കഴിഞ്ഞ വർഷം പൂജ സീസൺ കഴിഞ്ഞപ്പോൾ വില അൽപം കുറഞ്ഞിരുന്നെങ്കിലും പിന്നീട് ഉയർന്നു. 30,000 രൂപയാണ് ആയിരം കൊട്ടത്തേങ്ങയുടെ ഇന്നലെ വടകര മാർക്കറ്റിലെ വില.
കഴിഞ്ഞ വർഷം ഇതേ ദിവസം 14,000 രൂപയായിരുന്നു.
ഒരു കൊട്ടത്തേങ്ങയ്ക്കു 30 രൂപയിൽ എത്തിയത് കർഷകർക്ക് വലിയ ആശ്വാസമാണ്. ഈ മാസം ആദ്യം തന്നെ മാറ്റം കണ്ടു തുടങ്ങിയിരുന്നു.
ഓഗസ്റ്റിൽ 26,000 രൂപയായിരുന്നത് മാസാദ്യം 28,500 രൂപയായി ഉയർന്നു. ആദ്യ ആഴ്ചയിൽ 31,500 രൂപ വരെ എത്തി.
കഴിഞ്ഞ ഒക്ടോബറിൽ 11,250 രൂപയും നവംബറിൽ 13,500 രൂപയുമായി താഴ്ന്നിരുന്നു. 2025 ഏപ്രിലിൽ 20,000 രൂപയായത് ജൂണിൽ 28,000 രൂപയും ജൂലൈയിൽ 29,000 രൂപയുമായി.
പൂജ ആവശ്യത്തിനാണ് കൊട്ടത്തേങ്ങ ഉപയോഗിക്കുന്നത്.
മുഖ്യമായും ഉത്തരേന്ത്യയിലേക്കാണു കയറ്റുമതി. കൊട്ടത്തേങ്ങ അതിന്റെ വലുപ്പത്തിന് അനുസരിച്ച് 5 ആയി തരം തിരിച്ചാണ് അയക്കുന്നത്.
ഒരു ചാക്കിൽ 400 എണ്ണം വരുന്നതാണ് ആദ്യ ഇനം. വലുപ്പം അനുസരിച്ച് 325, 300, 275, 250 എന്നിങ്ങനെ ആണ് തരംതിരിവുകൾ.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു കൊട്ടത്തേങ്ങ കോഴിക്കോട് പോലുള്ള മാർക്കറ്റിൽ എത്തുന്നതു വില വലിയ നിലയിൽ ഉയരുന്നതിനു തടസ്സമായതായി വ്യാപാരികൾ പറയുന്നു.
ഈ പൂജ സീസണിൽ 35,000 വരെ വില ഉയരും എന്നായിരുന്നു കണക്കു കൂട്ടൽ. അതു നടക്കാതെ പോയതിന് കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കൊട്ടത്തേങ്ങയുടെ വരവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]