അരുവിത്തുറ ∙ തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങൾ ആണെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും സാമൂഹിക ശാസ്ത്രജ്ഞനുമായ പ്രഫ. ഡോ.
സി.എ.ജോസുകുട്ടി. ജനാധിപത്യത്തിൽ സ്ഥായിയായ ശരികളില്ല.
പലരുടെ ശരികൾ ചേരുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജനാധിപത്യം, ജനങ്ങൾ, തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം കേരള യൂണിവേഴ്സിറ്റിയുടെ സർവേ റിസർച് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ പ്രീ പോൾ, പോസ്റ്റ് പോൾ സർവേകൾ സംഘടിപ്പിക്കുന്നതിന് കേരള യൂണിവേഴ്സിറ്റിയുടെ സർവേ റിസർച് സെന്ററുമായി അരുവിത്തുറ കോളജ് ധാരണാപത്രം ഒപ്പുവച്ച സാഹചര്യത്തിൽ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]