തൃശൂർ: മലക്കപ്പാറ-വാൽപ്പാറ മേഖലയിൽ കരടി ഭീതിയിൽ ജനം. വ്യാഴാഴ്ച മാത്രം രണ്ടിടങ്ങളിലാണ് കരടി ജനവാസമേഖലയിൽ ഇറങ്ങിയത്.
വാൽപ്പാറയിലെ താഴെ പറളി ഇൻഡസ്ട്രിയൽ റോഡിന് സമീപം തേയിലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് നേരെ കരടി പാഞ്ഞടുത്തു. തൊഴിലാളികളിലൊരാൾ കുട
ഉപയോഗിച്ച് പ്രതിരോധിച്ചതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന് സമീപത്തുള്ള ഇ.എൽ പാടിയിൽ ഡാനിയേൽ എന്നയാളുടെ വീടിന് മുന്നിലും കരടിയെത്തി.
വീട്ടുകാർ ബഹളം വെച്ചതോടെ കരടി ഓടിമറഞ്ഞു. ഒരു മാസം മുൻപ് വാൽപ്പാറയിൽ ആറ് വയസ്സുകാരൻ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട
സംഭവത്തിന്റെ നടുക്കം മാറും മുൻപാണ് ഈ സംഭവങ്ങൾ. മേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത ഭീതിയിലാണ് കഴിയുന്നത്.
പലപ്പോഴും തോട്ടം തൊഴിലാളികളാണ് കരടിയുടെ ആക്രമണത്തിന് ഇരയാകുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]