ബ്രിസ്ബേൻ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് നേടി.
92 പന്തിൽ 86 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രാഹുൽ കുമാർ (62), വിഹാൻ മൽഹോത്ര (40) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
അവസാന ഓവറുകളിൽ 11 പന്തിൽ 20 റൺസുമായി പുറത്താവാതെ നിന്ന ഖിലാൻ പട്ടേലിൻ്റെ ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 280-ൽ എത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തകർച്ചയോടെയായിരുന്നു.
സ്കോർ 10-ൽ നിൽക്കെ നാല് റൺസെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയെ ഇന്ത്യക്ക് നഷ്ടമായി. വൈഭവ് സൂര്യവൻഷി (16) വേഗത്തിൽ പുറത്തായെങ്കിലും തുടർന്ന് ക്രീസിലൊന്നിച്ച വിഹാൻ മൽഹോത്ര – വേദാന്ത് ത്രിവേദി സഖ്യം ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകി.
ഈ കൂട്ടുകെട്ടാണ് ടീം സ്കോർ 100 കടത്തിയത്. വിഹാൻ മൽഹോത്ര പുറത്തായ ശേഷം ക്രീസിലെത്തിയ രാഹുൽ കുമാറുമായി ചേർന്ന് 99 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വേദാന്ത് മടങ്ങിയത്.
എട്ട് ബൗണ്ടറികളോടെ 86 റൺസാണ് വേദാന്ത് നേടിയത്. പിന്നീട് ഹർവൻഷ് പംഗാലിയയെ (23) കൂട്ടുപിടിച്ച് രാഹുൽ കുമാർ അർദ്ധസെഞ്ചുറി പൂർത്തിയാക്കി.
ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 250 കടത്തി. ഓസ്ട്രേലിയക്കായി വിൽ ബൈറോമും കേസി ബാർട്ടണും മൂന്ന് വിക്കറ്റുകൾ വീതം നേടി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ തന്നെ 2-0 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. കൂടുതൽ കായിക വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]