വിപണിമൂല്യത്തിൽ ലോകത്തെ എട്ടാമത്തെ വലിയ വാഹന നിർമാണക്കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മാരുതി സുസുക്കി. ഫോഡ്, ജനറൽ മോട്ടോഴ്സ് (ജിഎം), ഫോക്സ്വാഗൻ എന്നിവയെ പിന്തള്ളിയാണ് നേട്ടം.
58 മില്യൻ ഡോളറാണ് മാരുതിയുടെ ഇപ്പോഴത്തെ വിപണിമൂല്യം.
മാരുതിയുടെ ജാപ്പനീസ് മാതൃകമ്പനിയായ സുസുക്കിപോലും ഇതിനും പിന്നിലാണ്. ലോകത്തെ വമ്പന്മാരുടെ പട്ടിക ഇങ്ങനെ: (കമ്പനിയും വിപണി മൂല്യവും സെപ്റ്റംബർ 25 പ്രകാരം, മൂല്യം മില്യൻ ഡോളറിൽ) –
1.
ടെസ്ല – 1472 2. ടൊയോട്ട
– 314 3. ബിവൈഡി – 133 4.
ഫെറാരി – 93 5. ബിഎംഡബ്ല്യു – 61 6.
മെഴ്സിഡീസ്-ബെൻസ് – 60 7. ഹോണ്ട
മോട്ടോർ – 59 8. മാരുതി സുസുക്കി – 58 9.
ജനറൽ മോട്ടോഴ്സ് – 57
10. ഫോക്സ്വാഗൻ – 56
ബുക്കിങ് തകൃതി
ജിഎസ്ടി നിരക്കുകളിൽ ഇളവ് പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ബുക്കിങ്ങിൽ ഇരട്ടിയോളം വളർച്ചയാണ് മാരുതി സുസുക്കി രേഖപ്പെടുത്തുന്നത്.
നിലവിൽ രാജ്യമെമ്പാടുമായി ഓരോ ദിവസവും ശരാശരി 80,000 അന്വേഷണങ്ങൾ മാരുതിക്ക് കിട്ടുന്നുണ്ട്. നേരത്തേ ഇതു ശരാശരി 40,000-45,000 ആയിരുന്നു.
പ്രതിദിന ബുക്കിങ് ശരാശരി 10,000ൽ നിന്ന് 18,000 ആയും ഉയർന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]