ചേർപ്പ് ∙ സഹാനുഭൂതിയുടെ മാതൃക തീർത്ത് വൈദ്യുതി വകുപ്പ് ജീവനക്കാർ; പടിഞ്ഞാട്ടുമുറി പാറാപ്പറമ്പിൽ താമസിക്കുന്ന 78 വയസ്സുകാരി തുളിയത്ത് വീട്ടിൽ വള്ളിയമ്മയുടെ വീട്ടിൽ വെളിച്ചമെത്തി. വൈദ്യുതി വകുപ്പ് ജീവനക്കാർ മുൻകൈയെടുത്താണ് വള്ളിയമ്മയുടെ കൊച്ചു വീട്ടിലേക്ക് വെളിച്ചം എത്തിച്ചത്.
സെക്ഷൻ ഓഫിസിലെ ജീവനക്കാർ പണം പിരിവെടുത്താണ് വള്ളിയമ്മയുടെ വീട് വൈദ്യുതീകരിച്ച് കണക്ഷൻ നൽകിയത്. വള്ളിയമ്മ ഇപ്പോൾ താമസിക്കുന്ന പുരയിടം കേസിൽ പെട്ടു കിടക്കുന്ന നിലയിലായതിനാൽ സ്വന്തമായി വീടോ, സ്ഥലത്തിന്റെ രേഖകളോ ഉണ്ടായിരുന്നില്ല.
ഇവിടെയുണ്ടായിരുന്ന ഇടിഞ്ഞു പൊളിഞ്ഞ മേൽക്കൂരയില്ലാത്ത ചുവരുകൾക്കുള്ളിലാണ് താമസിച്ചു വന്നിരുന്നത്. ഇവരുടെ ദുരവസ്ഥ കണ്ട
വാർഡംഗം അൽഫോൻസ പോൾസൺ അതിദരിദ്രരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിൽ വീടിന്റെ ചുവരുകൾക്കു മുകളിൽ ആസ്ബറ്റോസ് മേൽക്കൂര നിർമിച്ചു നൽകുകയായിരുന്നു. വീട് വൈദ്യുതീകരിച്ചതിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് എൻജിനീയർ എം.ജെ.ജയശ്രീ നിർവഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ പി.എം.നിക്സൺ, ഓവർസിയർ മനോജ്, ജീവനക്കാരായ കൃഷ്ണകുമാർ, റിനീഷ്, വിനോദ് പീച്ചാംപിള്ളി, അജ്മൽ എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]