ജലവിതരണം മുടങ്ങും
ശ്രീകാര്യം∙ വാട്ടർ അതോറിറ്റി പോങ്ങുംമൂട് സബ് ഡിവിഷന്റെ കീഴിലുള്ള പുതുകുന്ന് ജലസംഭരണി വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നതിനാൽ തിങ്കൾ വൈകിട്ട് 6 മുതൽ ചൊവ്വ രാത്രി 12 മണി വരെ ചെല്ലമംഗലം, ഇടവക്കോട്, മണ്ണന്തല, ആറ്റിപ്ര, പൗഡിക്കോണം, ചന്തവിള, ശ്രീകാര്യം, കാട്ടായിക്കോണം, ഞാണ്ടൂർക്കോണം ചെമ്പഴന്തി വാർഡുകളിൽ ജലവിതരണം പൂർണമായി മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
അധ്യാപക ഒഴിവ്
കിളിമാനൂർ ∙ കിളിമാനൂർ ഗവ.എച്ച്എസ്എസ്: എച്ച്എസ്എസ് വിഭാഗം ഇക്കണോമിക്സ്. അഭിമുഖം 29ന് 10ന്.
99950 98552. ആറ്റിങ്ങൽ ∙ കുടവൂർക്കോണം ഗവ.
ഹൈസ്കൂൾ: എൽപിഎസ്ടി, അഭിമുഖം 29ന് 11ന്. 94958 58580.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ 3 മാസത്തെ കോഴ്സ്
തിരുവനന്തപുരം ∙ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി ചേർന്ന് ഗവേഷണ വികസന പദ്ധതി 2025 സംഘടിപ്പിക്കുന്നു.
‘പൈത്തൺ ഉപയോഗിച്ച് ഡേറ്റ വിശകലനം’ എന്ന വിഷയത്തിൽ 3 മാസത്തെ സർട്ടിഫിക്കറ്റ് പരിപാടിയിൽ 72 മണിക്കൂർ പഠനവും പ്രായോഗിക പരിശീലനവും ഉണ്ടാകും. യോഗ്യത: ബിരുദം.
അവസാന തീയതി: ഒക്ടോബർ 12. വിവരങ്ങൾക്ക്: www.bill.res.in, ഫോൺ: 9746972011, 9497885522
ക്വിസ് മത്സരം
ആറ്റിങ്ങൽ∙ എംപ്ലോയീസ് കൾചറൽ ഓർഗനൈസേഷന്റെ (എക്കോ) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
29 ന് 2ന് ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തും. വിശദവിവരങ്ങൾക്ക് 94464 63269.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]