മാരാരിക്കുളം∙ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കൃഷിഭവൻ കാലപ്പഴക്കത്താൽ ജീർണാവസ്ഥയിൽ. 6–ാംവാർഡിൽ പാണകുന്നം കളരി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കൃഷിഭവന്റെ കോൺക്രീറ്റുകൾ അടർന്നുവീണു തുടങ്ങി.
അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അടർന്ന് വീണ ഭാഗങ്ങളിൽ സിമന്റ് തേച്ച് താൽക്കാലികമായി അടച്ചെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല.
തുടർച്ചയായി ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ മേൽഭാഗം കുതിർന്ന് സിമന്റ് കഷണങ്ങൾ ഇളകി വീഴുന്ന സ്ഥിതിയാണ്. കൃഷി ഭവന്റെ എല്ലാ മുറികളിലും ഇതു തന്നെയാണ് അവസ്ഥ.
സ്ഥലപരിമിതി മൂലം അലമാര പോലും അകത്തു കയറ്റാൻ പറ്റാത്തതിനാൽ ഫയലുകൾ എല്ലാം നിലത്ത് നിരത്തിയിരിക്കുകയാണ്. കോൺക്രീറ്റ് ഇളകി വെള്ളം ഇറങ്ങിയാൽ പ്രധാനപ്പെട്ട
ഫയലുകൾ വരെ നശിച്ചു പോകാനും ഇടയുണ്ട്. കൃഷി ഓഫിസർ, മൂന്ന് കൃഷി അസിസ്റ്റന്റ്, പാർട് ടൈം സ്വീപ്പർ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ഇവിടെ ഉള്ളത്.
കെട്ടിടത്തിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് കഷണങ്ങൾ ഇളകി വീഴുന്നത് ഇവരെ ഭീതിയിലാക്കിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾക്കായി കൃഷി ഭവനിൽ എത്തുന്ന കർഷകർക്കും ഓഫിസിന്റെ ശോച്യാവസ്ഥ ദുരിതമാകുന്നുണ്ട്. പ്രദേശവാസിയായ പഴയകാട് എ.എൻ.കരുണാകരക്കുറുപ്പ് സൗജന്യമായി നൽകിയ സ്ഥലത്ത് 1987 സെപ്റ്റംബർ 1ന് പ്രവർത്തനം തുടങ്ങിയ കൃഷിഭവന് ഇന്ന് 38 വർഷത്തോളം പഴക്കം ഉണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]