തിക്കോടി∙ എഫ്സിഐ ഗോഡൗണിനു സമീപം ആറു വരി പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട സാധ്യത.
2 ദിവസങ്ങളിലായി പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടാണിത്.
തിക്കോടി എഫ്സിഐ ഗോഡൗണിന് സമീപത്തുള്ള ആറുവരി പാതയിലാണ് മുട്ടോളം വെള്ളക്കെട്ട്. ജൂൺ മുതൽ ഈ പ്രശ്നം ഇവിടെ ഉണ്ടെങ്കിലും നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ വിടവുകൾ ഉണ്ടാക്കി വെള്ളം ഒഴുക്കി വിടുകയാണ് ചെയ്തത്.
എന്നാൽ മഴ കഴിഞ്ഞതോടെ ഇവിടെ വിടവുകൾ അടഞ്ഞു പോയതാണ് വീണ്ടും പ്രശ്നത്തിന് കാരണം.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിലെ യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പലപ്പോഴും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തെ തൊട്ടുരുമ്മിയാണ് ചെറു വാഹനങ്ങൾ കടന്നു പോകുന്നത്.
നിർമാണത്തിൽ വന്ന അപാകതയാണ് വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. താൽക്കാലിക സംവിധാനങ്ങൾ ഒഴിവാക്കി വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]