രാമനാട്ടുകര ∙ ബൈപാസ് ജംക്ഷനിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ രാമനാട്ടുകര മേൽപാലത്തിന്റെ അടിയിലൂടെ നിർമിച്ച വഴിയിലൂടെ ഗതാഗതം തുടങ്ങി. ഇരുവശത്തും സുരക്ഷാഭിത്തി കെട്ടി നിരപ്പാക്കിയുള്ള ആദ്യഘട്ട
പ്രവൃത്തി പൂർത്തിയായതോടെയാണു വാഹനങ്ങൾ കടത്തിവിട്ടത്. ഇരുവശത്തെയും സർവീസ് റോഡുകൾ ബന്ധിപ്പിച്ചാണ് പുതിയ പാത നിർമിച്ചത്.
മേൽപാലത്തിന്റെ അടിയിലൂടെ 8 മീറ്റർ വീതിയുള്ള റോഡിന്റെ പ്രവേശന കവാടത്തിനു 13 മീറ്റർ വീതിയുണ്ട്.
ഇതിനാൽ സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് എളുപ്പം തിരിഞ്ഞു പോകാനാകും. അഴിഞ്ഞിലം ഭാഗത്തുനിന്നു സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ എതിർ ഭാഗത്തെ സർവീസ് റോഡിലേക്ക് ബൈപാസ് ജംക്ഷൻ ചുറ്റിയാണ് ഇതുവരെ പോയിരുന്നത്.
ഇതു ജംക്ഷനിൽ ഗതാഗതക്കുരുക്കിനു കാരണമായതോടെയാണു മേൽപാലത്തിനു താഴെ റോഡ് നിർമിക്കാൻ അധികൃതർ പദ്ധതിയിട്ടത്.
ഇതോടെ സർവീസ് റോഡിൽ വരുന്ന വാഹനങ്ങൾക്ക് ജംക്ഷനിൽ പോകാതെ പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലേക്കു പോകാൻ സൗകര്യമായി.
സമാന രീതിയിൽ ജംക്ഷന്റെ മറുഭാഗത്ത് മിഡാക് ഡെന്റൽ കെയർ പരിസരത്തും റോഡ് നിർമിച്ചു. നിസരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ജംക്ഷൻ ചുറ്റി പോകുന്നത് ഒഴിവാക്കാനാണു നടപടി. നിസരി ഭാഗത്തു നിന്നു യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഇതുവഴി പെട്ടെന്നു പോകാനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]