തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കി. രാവിലെ സ്കൂളുകളിലെത്തിയ നിരവധി വിദ്യാർത്ഥികൾക്ക് തിരികെ പോകേണ്ടി വന്നു.
പല സ്കൂൾ വാഹനങ്ങളും യാത്ര ആരംഭിച്ച ശേഷമാണ് ജില്ലാ കളക്ടറുടെ അവധി പ്രഖ്യാപനം വന്നത്. രാത്രിയിൽ തുടങ്ങിയ കനത്ത മഴ കണക്കിലെടുക്കാതെ, വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിന് ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചതെന്ന ആക്ഷേപം ശക്തമാണ്.
അവധി മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നുവെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി.
അതേസമയം, മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റും മഴയും സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.
ഏറ്റവും പുതിയ റഡാർ വിവരങ്ങൾ അനുസരിച്ച് കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് താൽക്കാലികമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഇവിടെ ഒറ്റപ്പെട്ട
ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർവചനപ്രകാരം, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇടിമിന്നലിന്റെ അകമ്പടിയോടെയാകും മഴയെത്തുക. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]