പിറവന്തൂർ∙ 8 കോടിയുടെ ഗ്രാമീണ റോഡുകളുടെ നവീകരണവും ആധുനിക ശ്മശാനത്തിനു ഭൂമി വാങ്ങിയതും നേട്ടങ്ങളായി ഭരണപക്ഷം അവകാശവാദമുന്നയിക്കുമ്പോൾ ചരിത്രത്തിലെ വലിയ പരാജയപ്പെട്ട ഭരണമായിരുന്നു കഴിഞ്ഞ അഞ്ചു വർഷത്തേതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. 8 കോടി രൂപയ്ക്കാണ് ഗ്രാമീണ റോഡുകൾ നവീകരിച്ചത്.
വന്മള കുടിവെള്ള പദ്ധതി അന്തിമ ഘട്ടത്തിലെത്തി. ഉടൻ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് വിശ്രമ മുറി നിർമിച്ചതും കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചതും ആംബുലൻസ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതും കറവൂരിൽ സബ് സെന്റർ തുടങ്ങിയും ആരോഗ്യ മേഖലയിലെ നേട്ടമായി വിലയിരുത്തുന്നു.മാക്കുളത്ത് ഒന്നര ഏക്കർ സ്ഥലം ഏറ്റെടുത്തു.
ഇവിടെ ആധുനിക ശ്മശാനം, എംസിഎഫ് വിപുലീകരണം എന്നിവ നടക്കും. കാർഷിക മേഖലയായ പഞ്ചായത്തിനെ സ്വയം പര്യാപ്തമാക്കാൻ ഓരോ വാർഡിലും 500 കോഴികൾ, പോത്ത് കുട്ടി– ആട് വിതരണം എന്നിവ നടത്തി.
വ്യത്യസ്ത ഭവന പദ്ധതികളിലായി 243 പേർക്ക് വീട് നൽകി.
90 പേർക്ക് വീട് വയ്ക്കാൻ ഭൂമി നൽകി. മുക്കടവിൽ ടീ എ ബ്രേക്ക് പദ്ധതി, അങ്കണവാടികൾക്ക് കെട്ടിടം എന്നിവയും നടപ്പാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.സോമരാജൻ പറഞ്ഞു. അതേസമയം പഞ്ചായത്തിന്റെ ചരിത്രത്തിൽ ഇത്രയും പരാജയപ്പെട്ട
ഭരണ സമിതിയുണ്ടായിട്ടില്ലെന്നു പ്രതിപക്ഷമായ യുഡിഎഫ് ആരോപിച്ചു. വന്യമൃഗ ശല്യം ദിവസവും വർധിച്ചു വരികയാണ്.
യാതൊരു നടപടിയും എടുത്തിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നിർമാണം ഏറ്റെടുത്ത് നടപ്പാക്കാൻ കഴിഞ്ഞില്ല.
ഇതേറ്റെടുത്തിരുന്നെങ്കിൽ ഒട്ടേറെ പുതിയ റോഡുകൾ നിർമിക്കാൻ കഴിഞ്ഞേനെ.
തെരവുനായ്ക്കളുടെ ശല്യം മൂലം പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല. ആംബുലൻസ് സർവീസ് പൊതുജനങ്ങൾക്ക് പ്രയോജനമാകുന്നില്ല.
തെരവുവിളക്കുകൾ കത്തുന്നില്ല. മിനി മാസ്റ്റ് ലൈറ്റുകൾ നവീകരിക്കാത്തതിനാൽ പല സ്ഥലങ്ങളും ഇരുട്ടിലാണ്.
ഉദ്യോഗസ്ഥരുടെ ക്ഷാമം മൂലം പല പദ്ധതികളും അവതാളത്തിലാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഉല്ലാസ് കുമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]