ചാത്തന്നൂർ ∙ ദേശീയപാതയിൽ സർവീസ് റോഡ് തകർന്നു രൂപപ്പെട്ട വൻ കുഴികൾ അപകടം വരുത്തുന്നു.
ചാത്തന്നൂർ ജംക്ഷനിലെ അടിപ്പാതയ്ക്ക് സമീപം തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടക്കുഴികൾ നിറഞ്ഞത്. ആഴമേറിയ കുഴികളിൽ വീണു ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കടന്നു പോകാൻ ബുദ്ധിമുട്ടാണ്.
മഴ പെയ്തു വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴിയും ആഴവും തിരിച്ചറിയാൻ കഴിയില്ല.
ഇടവേള ഇല്ലാതെ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ മെറ്റൽ ഇളകി കുഴിയുടെ ആഴം കൂടുകയാണ്. കഴിഞ്ഞ ദിവസം നാട്ടുകാർ പ്ലാസ്റ്റിക് വീപ്പ കുഴിയിൽ സ്ഥാപിച്ചു അപകട
മുന്നറിയിപ്പ് നൽകിയിരുന്നു.വാഹനങ്ങൾ കയറി കുഴികളിലെ വെള്ളം കാൽനടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്. അപകടം ഒഴിവാക്കാൻ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ നിയന്ത്രിച്ചു കടത്തി വിടുകയാണ്.
വെള്ളക്കെട്ടും കുഴിയും ഒഴിവാക്കി വാഹനങ്ങൾ നടപ്പാതയിലൂടെ കടന്നു പോകാൻ ശ്രമിക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.
സ്കൂൾ സമയത്ത് ആയിരക്കണക്കിനു വിദ്യാർഥികളാണ് ഇവിടെ എത്തുന്നത്.സർവീസ് റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കുന്നതിൽ നിർമാണക്കമ്പനി വീഴ്ച വരുത്തുന്നതാണ് അപകടാവസ്ഥയ്ക്കു കാരണം.
കുഴികൾ അടച്ചു പല തവണ പേരിനു വേണ്ടി ടാർ ചെയ്തെങ്കിലും തകർന്ന ഭാഗം പൂർണമായും ടാർ ചെയ്തില്ല.നിലവാരം ഇല്ലാതെയുള്ള നിർമാണത്തെ തുടർന്നു സർവീസ് റോഡ് തകർന്നു. കുഴികൾ അടയ്ക്കുന്നതിൽ നിർമാണക്കമ്പനി അലംഭാവം പുലർത്തുന്നതായാണ് ആക്ഷേപം .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]