ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പൂജ്യത്തിന് പുറത്തായി നാണക്കേടിന്റെ ലോക റെക്കോര്‍ഡിന് ഒപ്പമെത്തി പാകിസ്ഥാന് താരം സയ്യിം അയൂബ്. ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനെ ആദ്യ ഓവറില്‍ നഷ്ടമായതോടെ ബംഗ്ലാദേശിനെതിരെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ അയൂബ് മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങി.
മെഹ്ദി ഹസന്റെ പന്തില്‍ മിഡ് ഓണില്‍ റിഷാദ് ഹൊസൈന്‍ ക്യാച്ച് നല്‍കിയാണ് സയ്യിം അയൂബ് പുറത്തായത്. ഏഷ്യാ കപ്പിന് മുമ്പ് മുന്‍ പാക് താരം തന്‍വീർ അഹമ്മദ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുടെ ഓവറില്‍ അയൂബ് ആറ് സിക്സ് അടിക്കുമെന്ന് പറഞ്ഞിരുന്നു.
ഏഷ്യാ കപ്പില്‍ കളിച്ച ആറ് മത്സരങ്ങളില്‍ അയൂബ് നാലാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നിലും അയൂബ് പൂജ്യത്തിന് പുറത്തായിരുന്നു.
ഇന്ന് ബംഗ്ലാദേശിനെതിരെയും പൂജ്യത്തിന് പുറത്തായതോടെ ഒരു വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ബാറ്ററെന്ന സിംബാബ്വെയുടെ റിച്ചാര്ഗ് നഗരവയുടെ റെക്കോര്‍ഡിന് ഒപ്പമാണ് അയൂബ് എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് റിച്ചാര്‍ഡ് നഗരവ ആറ് തവണ പൂജ്യത്തിന് പുറത്തായത്.
View this post on Instagram A post shared by Sony LIV (@sonylivindia) ഒരു വര്‍ഷം ടി20 ക്രിക്കറ്റില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായിട്ടുളള സിംബാബ്വെയുടെ ബ്ലെസിംഗ് മുസര്‍ബാനി, സിംബാബ്വെയുടെ റെഗിസ് ചക്ബാവ, ഇന്ത്യയുടെ സഞ്ജു സാംസണ്, പാകിസ്ഥാന്റെ ഹസന് നവാസ് എന്നിവരെയാണ് അയൂബ് ഇന്ന് പിന്നിലാക്കിയത്. ഏഷ്യാ കപ്പില്‍ ഒമാനെതിരെ ഗോള്‍ഡന്‍ ഡക്കായ അയൂബ്, ഇന്ത്യക്കെതിരായ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായിരുന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തിലായിരുന്നു അയൂബ് ഇന്ത്യക്കെതിരെ മടങ്ങിയത്. യുഎഇക്കെതിരായ മത്സരത്തിലാകട്ടെ മൂന്ന് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 17 പന്തില്‍ 21 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ശ്രീലങ്കക്കെതിരായ അടുത്ത മത്സരത്തില്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.
ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ വീണ്ടും പൂജ്യത്തിന് പുറത്തായതോടെ ഏഷ്യാ കപ്പില്‍ ആറ് ഇന്നിംഗ്സില്‍ നിന്ന് അയൂബ് 27 പന്തില്‍ നിന്ന് 23 റണ്‍സ് മാത്രമാണ് നേടിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന പാകിസ്ഥാന് താരങ്ങളില്‍ ഷാഹിദ് അഫ്രീദിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തും അയൂബ് എത്തി.
ഒമ്പത് തവണയാണ് അയൂബ് കരിയറില്‍ പൂജ്യത്തിന് പുറത്തായത്. 10 തവണ പൂജ്യത്തിന് പുറത്തായ ഉമര്‍ അക്മല്‍ മാത്രമാണ് ഇനി അയൂബിന് മുന്നിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]