കട്ടപ്പന കമ്പോളം
ഏലം: 2300-2400
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 210
കാപ്പി പരിപ്പ്(റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 250
ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 325
ജാതിപത്രി: 1500-2000
കൊക്കോ വില അടിമാലി
കൊക്കോ: 90
കൊക്കോ ഉണക്ക: 375
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
കരട് ഗുണഭോക്തൃ ലിസ്റ്റ്
തൊടുപുഴ∙ നഗരസഭാ 2025- 26 വികേന്ദ്രീകൃത ആസൂത്രിത പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളുണ്ടെങ്കിൽ 29ന് 4ന് മുൻപ് രേഖാമൂലം നഗരസഭാ ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ജോലി ഒഴിവ്
തൊടുപുഴ∙ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് പരിചയമുള്ള സ്റ്റാഫ് നഴ്സ്, അനസ്തീസിയ ടെക്നിഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
ഡയാലിസിസ് പരിചയമുള്ള സ്റ്റാഫ് നഴ്സുമാർ ഗവ. സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സർവകലാശാലകളിൽനിന്നോ ബിഎസ്സി, ജിഎൻഎം പാസായിരിക്കണം.
കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.
അനസ്തീസിയ ടെക്നിഷ്യന്റെ യോഗ്യത: ഗവ. സ്ഥാപനങ്ങളിൽനിന്ന് ഡിപ്ലോമ ഇൻ അനസ്തീസിയ ടെക്നോളജി പാസായിരിക്കണം.
പ്രായപരിധി 35 വയസ്സിൽ താഴെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് 10ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഹാജരാകണം.
04862 222630. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]